സാമൂഹിക അടുക്കളകൾ; കേന്ദ്രം 3 ആഴ്‌ചയ്‌ക്കകം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി

By Web Desk, Malabar News
Pegasus; The Supreme Court has stayed the Mamata government's inquiry
Ajwa Travels

ഡെൽഹി: രാജ്യത്തെ പട്ടിണി അകറ്റാൻ സാമൂഹിക അടുക്കളകൾ സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എന്ത് പദ്ധതിയാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്‌തമല്ലെന്ന് കോടതി പറഞ്ഞു.

സാമൂഹിക അടുക്കളകൾ സംബന്ധിച്ച് സംസ്‌ഥാനങ്ങൾ നൽകിയ വിവരങ്ങൾ രേഖപ്പെടുത്തുക മാത്രമാണ് കേന്ദ്രം ചെയ്‌തത്‌. ആരും പട്ടിണി കിടന്ന് മരിക്കാതിരിക്കാൻ ഭരണഘടനാപരമായ കടമ ഒരു ക്ഷേമ രാഷ്‌ട്രത്തിന് ഉണ്ട്. സാമൂഹിക അടുക്കളകൾ സ്‌ഥാപിക്കുന്നത് സംബന്ധിച്ച് 3 ആഴ്‌ചയ്‌ക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

കമ്മ്യൂണിറ്റി കിച്ചണുകളുടെ കാര്യത്തിൽ നയം രൂപീകരിക്കാനുള്ള അവസാന അവസരമാണിതെന്നും സുപ്രീം കോടതി പറഞ്ഞു. പട്ടിണിയും പോഷകാഹാരക്കുറവും നേരിടാൻ രാജ്യത്തുടനീളം കമ്മ്യൂണിറ്റി കിച്ചണുകൾ സ്‌ഥാപിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കണമെന്ന ഹരജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

Also Read: ദത്ത് വിവാദം: അനുപമയുടേത്‌ ന്യായമായ ആവശ്യം; വനിതാ കമ്മീഷൻ അധ്യക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE