കോവിഡ് ഇന്ത്യ; 7,579 രോഗബാധ, 12,202 രോഗമുക്തി, കേരളത്തിൽ 3,698 കേസുകൾ
ന്യൂഡെൽഹി: ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്തത് 7,579 പുതിയ കേസുകൾ. കഴിഞ്ഞ 543 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.
12,202 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത്...
തിരുവനന്തപുരത്ത് യുവാവിന് ക്രൂര മർദ്ദനം
തിരുവനന്തപുരം: കണിയാപുരത്ത് യുവാവിന് ക്രൂര മർദ്ദനം. കണിയാപുരം പുത്തൻതോപ്പ് സ്വദേശി അനസിനാണ് മർദ്ദനമേറ്റത്. നിരവധി കേസുകളിൽ പ്രതിയായ കണിയാപുരം മസ്താൻ മുക്ക് സ്വദേശി ഫൈസലും സംഘവുമാണ് ആക്രമണം നടത്തിയത്. അനസിനെ മർദ്ദിക്കുന്നതിന്റെ സിസിടിവി...
മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തി
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒരു ഷട്ടർ ഉയർത്തി. ഇന്ന് രാവിലെ എട്ട് മണിക്കാണ് ഡാമിന്റെ ഒരു ഷട്ടർ 0.30 മീറ്റർ ഉയർത്തിയത്. 397 ക്യുസെക്സ് ജലമാണ് ഒഴുക്കിവിടുന്നത്....
വാങ്കഡെക്ക് തിരിച്ചടി; ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് നവാബ് മാലിക്കിനെ വിലക്കാനാവില്ലെന്ന് കോടതി
മുംബൈ: മന്ത്രി നവാബ് മാലിക്കിനെതിരായ മാനനഷ്ട കേസിൽ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെക്ക് തിരിച്ചടി. വാങ്കഡെക്ക് എതിരായി ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് നവാബ് മാലിക്കിനെ വിലക്കാനാവില്ലെന്ന് മഹാരാഷ്ട്ര ഹൈക്കോടതി പറഞ്ഞു. സമീർ...
ശബരിമലയിൽ സീസണിലെ ആദ്യ ആഴ്ചത്തെ വരുമാനം 6 കോടി
പത്തനംതിട്ട: ഈ വർഷത്തെ മണ്ഡലകാല തീർഥാടനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ശബരിമലയിൽ ആറ് കോടി രൂപയുടെ വരുമാനം. ശർക്കര വിവാദം ഇതുവരെ അപ്പം-അരവണ വിൽപനയെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ നൽകുന്ന സൂചന. നാളികേരം ലേലത്തിൽ...
പ്ളസ് വൺ സീറ്റ് ക്ഷാമം; താൽകാലിക ബാച്ചുകളുടെ കാര്യത്തിൽ തീരുമാനം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ളസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് താൽകാലിക ബാച്ചുകൾ ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ നേരത്തെ മന്ത്രിസഭാ...
സംസ്ഥാനത്ത് ഐഎസ് ബന്ധമുള്ള റോഹിംഗ്യകളില്ല; കേരളം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള റോഹിംഗ്യൻ അഭയാർഥികൾ കേരളത്തിൽ ഇല്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. അതിർത്തി കടന്നുള്ള ഭീഷണികളും നിലനിൽക്കുന്നില്ല. വയനാട് ജില്ലയിൽ 12 റോഹിംഗ്യൻ അഭയാർഥികൾ താമസിക്കുന്നുണ്ട്. 214...
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. 141.40 അടിയാണ് നിലവിലെ ജലനിരപ്പ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്. സെക്കൻഡിൽ 5617 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. നിലവിൽ 1867...








































