കോവിഡ് ഇന്ത്യ; 7,579 രോഗബാധ, 12,202 രോഗമുക്‌തി, കേരളത്തിൽ 3,698 കേസുകൾ

By News Bureau, Malabar News
Covid in India
Representational Image
Ajwa Travels

ന്യൂഡെൽഹി: ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 7,579 പുതിയ കേസുകൾ. കഴിഞ്ഞ 543 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.

12,202 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്‌തി നേടിയത്. അതേസമയം 236 മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

പുതിയ രോഗബാധിതരിൽ കൂടുതലും റിപ്പോർട് ചെയ്‌തിരിക്കുന്നത്‌ കേരളത്തിലാണ്. കഴിഞ്ഞ ദിവസം 3,698 പേർക്കാണ് കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. 45,190 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 7,515 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 75 പേർക്കുമാണ്.

നിലവിൽ 1,13,584 സജീവ കേസുകളാണ് രാജ്യത്തുള്ളത്. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 0.33% മാത്രമാണിത്. കഴിഞ്ഞ 536 ദിവസങ്ങളിൽ ആദ്യമായാണ് സജീവ കേസുകളിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്.

Most Read: സംസ്‌ഥാനത്ത് ഐഎസ് ബന്ധമുള്ള റോഹിംഗ്യകളില്ല; കേരളം സുപ്രീം കോടതിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE