Sun, Oct 18, 2026
32 C
Dubai

വില്ലനായി ന്യൂനമർദ്ദം; ചെന്നൈയിൽ മഴ കുറഞ്ഞേക്കും, അതിജാഗ്രത

ചെന്നൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ ചെന്നൈയിൽ രേഖപ്പെടുത്തിയത് അതിശക്‌തമായ മഴ. ഇന്ന് മഴയുടെ തീവ്രത കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ ഡയറക്‌ടർ ജനറൽ മൃത്യുഞ്‌ജയ്‌ മൊഹപത്ര അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍...

ടാറ്റയ്‌ക്ക് കീഴിൽ എയർ ഇന്ത്യ ജനുവരി 23നകം പ്രവർത്തനം ആരംഭിക്കും

ന്യൂഡെൽഹി: ടാറ്റയുടെ പുതുനേതൃത്വത്തിന് കീഴിൽ ജനുവരി 23നകം എയർ ഇന്ത്യ വീണ്ടും സർവീസ് തുടങ്ങിയേക്കും. ദേശാസാൽക്കരണത്തിന് ശേഷമുള്ള 68 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാസമാണ് എയർ ഇന്ത്യയെ ടാറ്റ വീണ്ടും സ്വന്തമാക്കിയത്. ഉടമസ്‌ഥാവകാശം കൈമാറ്റം...

സിനിമാ ചിത്രീകരണം തടസപ്പെടുത്തരുത്; ഫെഫ്‌ക പ്രതിപക്ഷ നേതാവിന് കത്തയച്ചു

കൊച്ചി: സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ചുകള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന് ഫെഫ്‌കയുടെ കത്ത്. പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് ഇടപെടണമെന്നാണ് കത്തിലെ ആവശ്യം. കോണ്‍ഗ്രസിന്റെ...

സംസ്‌ഥാനത്ത് പതിനൊന്ന് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്‌ഥാനത്ത് ഇന്ന് മുതൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ സാധ്യത. പതിനൊന്ന് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ...

ലഖിംപൂര്‍ കേസ്: അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ജഡ്‌ജിയെ നിയോഗിക്കും; സുപ്രീം കോടതി

ന്യൂഡെൽഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതകക്കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം വിരമിച്ച ഹൈക്കോടതി ജഡ്‌ജിയെ ഏൽപ്പിക്കുമെന്ന് സുപ്രീം കോടതി. കേസിൽ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കേണ്ട ജഡ്‌ജിയെ...

ചക്രസ്‌തംഭന സമരത്തിൽ പങ്കെടുത്തില്ല; പിന്തുണ പറയാതെ ഒഴിഞ്ഞുമാറി വിഡി സതീശൻ

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ഇന്ധനവില കുറയ്‌ക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ചക്രസ്‌തംഭന സമരത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പങ്കെടുത്തില്ല. ഇന്ന് രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്‌ഥാനങ്ങളിലായിരുന്നു സമരം. നിയമസഭ...

കൊല്ലത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍. നീലേശ്വരം സ്വദേശി രാജേന്ദ്രനും ഭാര്യ അനിത മക്കളായ ആദിത്യ രാജ്, അമൃത എന്നിവരാണ് മരിച്ചത്. രാജേന്ദ്രന്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യയും രണ്ട്...

മൽസ്യ തൊഴിലാളി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം; 10 പാക് നാവികസേനാ ഉദ്യോഗസ്‌ഥർക്ക് എതിരെ കേസ്

ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് മൽസ്യ തൊഴിലാളികള്‍ക്ക് നേരെ വെടിവെപ്പ് ഉണ്ടാകുകയും ഒരു മൽസ്യ തൊഴിലാളി കൊല്ലപ്പെടുകയും ചെയ്‌ത സംഭവത്തിൽ 10 പാകിസ്‌ഥാൻ നാവികസേനാ ഉദ്യോഗസ്‌ഥർക്ക് എതിരെ കേസ്. പോര്‍ബന്ദര്‍ നവി ബന്ദാര്‍ പോലീസാണ്...
- Advertisement -