ഗൗരി ലങ്കേഷ് വധം; കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ്
ബംഗളൂരു: മുതിർന്ന മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറാം പ്രതി മോഹൻ നായകിനെതിരെ ചുമത്തിയ കുറ്റം ഒഴിവാക്കിയ സംഭവത്തിൽ കർണാടക സർക്കാരിനും ബന്ധപ്പെട്ട കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു....
വിജിതയുടെ മരണം; ഭര്‍ത്താവ് രതീഷ് അറസ്റ്റിൽ
പരവൂര്‍: ചിറക്കരത്താഴം വിഷ്ണു ഭവനില്‍ വിജിതയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവ് രതീഷ് അറസ്റ്റിൽ. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ രതീഷിനെ കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്....
കുട്ടികളുടെ അശ്ളീല ചിത്രങ്ങൾ; ട്വിറ്ററിനെതിരെ വീണ്ടും കേസ്
ന്യൂഡെൽഹി: പുതിയ ഐടി നിയമത്തിൽ കേന്ദ്ര സർക്കാരുമായുള്ള തർക്കം തുടരുന്നതിനിടെ ട്വിറ്ററിനെതിരെ വീണ്ടും കേസ്. കുട്ടികളുടെ അശ്ളീല ചിത്രങ്ങൾ പ്രചരിക്കുന്നതിൽ പോക്സോ, ഐടി വകുപ്പ് പ്രകാരം ഡെൽഹി പോലീസ് സൈബർ സെല്ലാണ് കേസ്...
കേരളത്തിലെ പ്രവാസി നിക്ഷേപത്തിൽ 14 ശതമാനം വർധനവ്
കൊച്ചി: സംസ്ഥാനത്തെ ബാങ്കുകളിലേക്കുള്ള പ്രവാസികളുടെ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. കോവിഡിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ക്ക് ജോലി നഷ്ടപ്പെട്ട സാഹചര്യമുണ്ടായിട്ട് കൂടിയാണ് പ്രവാസി നിക്ഷേപത്തില്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. 2.27 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ്...
ഗൂഗിൾ, ഫേസ്ബുക്ക് പ്രതിനിധികൾ പാർലമെന്ററി സമിതിക്ക് മുൻപിൽ ഹാജരായി
ന്യൂഡെൽഹി: ഗൂഗിള്‍, ഫേസ്ബുക്ക് പ്രതിനിധികള്‍ പാർലമെന്ററി ഐടി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുൻപാകെ ഹാജരായി. ഇന്ത്യയിലെ നിയമങ്ങള്‍ കമ്പനികള്‍ കർശനമായി നടപ്പാക്കണമെന്ന് സമിതി നിർദ്ദേശം നല്കി. ട്വിറ്റർ പ്രതിനിധിയെ വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് സമിതി...
ഡെൽഹിയിൽ അപൂർവ കോവിഡ് അനുബന്ധ രോഗം; 5 പേർ ആശുപത്രിയിൽ
ന്യൂഡെൽഹി: രാജ്യ തലസ്ഥാനത്ത് ആശങ്കയായി അപൂർവ കോവിഡ് അനുബന്ധ രോഗം. മലദ്വാര രക്ത സ്രാവമാണ് കണ്ടെത്തിയത്. അഞ്ച് രോഗികളിലാണ് ഈ അപൂർവ രോഗം കണ്ടെത്തിയത്. കഠിനമായ വയറുവേദനയെ തുടർന്നാണ് ഇവരെ ഗംഗാറാം ആശുപത്രിയിൽ...
കോവിഡ് ബാധിച്ച് മരിച്ചവരുടെ ജപ്തി നടപടികൾ നിർത്തിവെക്കും; മൃതദേഹം വീട്ടിലെത്തിക്കാൻ അനുമതി
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ജപ്തി നടപടികൾ നിർത്തിവെക്കാൻ നിർദ്ദേശം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത...
യൂറോ കപ്പ്; പ്രീക്വാർട്ടറിൽ ഇന്ന് ജർമനി ഇംഗ്ളണ്ടിനെ നേരിടും
വെംബ്ളി: യൂറോ കപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങൾ പുരോഗമിക്കവെ ഇന്നത്തെ ശ്രദ്ധേയമായ മൽസരത്തിൽ കരുത്തരായ ഇംഗ്ളണ്ട് മുൻ ലോക ചാമ്പ്യൻമാരായ ജർമനിയെ നേരിടും. രാത്രി 9.30ന് ഇംഗ്ളണ്ടിലെ വെംബ്ളിയിലാണ് മൽസരം നടക്കുന്നത്. ഇന്നലെ നടന്ന...








































