ഗൗരി ലങ്കേഷ് വധം; കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

By Syndicated , Malabar News
Murder of Gauri Lankesh
Ajwa Travels

ബംഗളൂരു: മുതിർന്ന മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറാം പ്രതി മോഹൻ നായകിനെതിരെ ചുമത്തിയ കുറ്റം ഒഴിവാക്കിയ സംഭവത്തിൽ കർണാടക സർക്കാരിനും ബന്ധപ്പെട്ട കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഗൗരി ലങ്കേഷിന്റെ സഹോദരിയും സംവിധായകയുമായ കവിത ലങ്കേഷ് നൽകിയ പ്രത്യേക ഹരജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യപ്രതികളെ ഒളിവിൽ പാർപ്പിക്കാൻ സഹായിച്ച മോഹൻ നായകിനെതിരെ കർണാടക സംഘടിത കുറ്റകൃത്യം തടയൽ നിയമപ്രകാരം ചുമത്തിയ കുറ്റം ഹൈക്കോടതി റദ്ദാക്കിക്കിയിരുന്നു. ഇതിനെതിരെയാണ് കവിത ലങ്കേഷ് സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി പരിഗണിക്കുന്നതുവരെ പ്രതിക്ക് ജാമ്യം നൽകരുതെന്ന് ജസ്‌റ്റിസ് എഎം ഖാൻവിക്കർ, ദിനേഷ് മഹേശ്വരി, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

സംഘടിത കുറ്റകൃത്യം തടയൽ നിയമപ്രകാരമുള്ള കുറ്റം മാത്രമാണ് ഹൈക്കോടതി റദ്ദാക്കിയത്. സംഭവത്തിൽ വിശദീകരണം തേടിക്കൊണ്ടാണ് കർണാടക സർക്കാരിനും മറ്റു കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഹരജി ജൂലൈ 15ന് വീണ്ടും പരിഗണിക്കും.

Read also: കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ; ട്വിറ്ററിനെതിരെ വീണ്ടും കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE