Wed, Nov 11, 2026
31 C
Dubai

കോവിഡ്: രോഗമുക്‌തി 99,651, രോഗം 21, 402 പോസിറ്റിവിറ്റി 24.74%, മരണം 87

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 86,505 ആണ്. ഇതിൽ രോഗബാധ 21,402 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 99,651 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 87 പേർക്കാണ്....

ഓക്‌സിജൻ കിട്ടിയില്ല; തമിഴ്‌നാട്ടിൽ ഗർഭിണി ഉൾപ്പടെ ആറു പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ ഓക്‌സിജൻ കിട്ടാതെ ആറു കോവിഡ് രോഗികൾ മരിച്ചു. മരിച്ചവരിൽ ഒരു ഗർഭിണിയും ഉൾപ്പെടും. മധുര രാജാജി സർക്കാർ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. അതേസമയം, കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ളിക് റിലീഫ്...

കോവിഷീൽഡ് വാക്‌സിൻ; രക്‌തം കട്ടപിടിക്കുന്ന കേസുകൾ ഇന്ത്യയിൽ വളരെ കുറവെന്ന് റിപ്പോർട്

ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിന്റെ ഉപയോഗത്തിന് ശേഷം രക്‌തം കട്ടപിടിക്കുന്ന ഏതാനും കേസുകൾ മാത്രമേ രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുള്ളുവെന്ന് വാക്‌സിനേഷനെ തുടർന്നുള്ള പ്രതികൂല സംഭവങ്ങൾ നിരീക്ഷിക്കുന്ന ദേശീയ സമിതി (എഇഎഫ്ഐ). പത്ത് ലക്ഷം ഡോസ്...

മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണം; അപലപിച്ച് ഇന്ത്യൻ മാദ്ധ്യമങ്ങൾ

ന്യൂഡെൽഹി: ഗാസയിലെ മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക് നേരെ നടന്ന ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ മാദ്ധ്യമങ്ങൾ. ഇന്ത്യൻ വുമൺസ് പ്രസ് കോർപ്പറേഷൻ, ദി പ്രസ് അസോസിയേഷൻ, പ്രസ് ക്ളബ്ബ് ഓഫ് ഇന്ത്യ എന്നിവയാണ് ആക്രമണത്തെ...

മോദി വിരുദ്ധ പോസ്‌റ്റർ; എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി

ന്യൂഡെൽഹി: ഡെൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്‌റ്റർ പതിച്ച സംഭവത്തിൽ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും വാക്‌സിൻ നയത്തെക്കുറിച്ചും കേന്ദ്ര...

കനത്ത മഴയും കാറ്റും; നവി മുംബൈയിൽ രണ്ട് പേർ മരണപ്പെട്ടു

മുംബൈ: നഗരത്തിൽ ഇന്ന് രാവിലെ മുതൽ തുടരുന്ന ശക്‌തമായ കാറ്റും മഴയും വിവിധ ഭാഗങ്ങളിൽ നാശം വിതച്ചു. നവി മുംബൈയിൽ നടന്ന രണ്ട് വ്യത്യസ്‌ത സംഭവങ്ങളിൽ രണ്ട് പേർ മരണപ്പെട്ടു. ഉറാനിൽ മതിൽ...

തൃണമൂൽ നേതാക്കളുടെ അറസ്‌റ്റ്; സിബിഐ ഓഫീസിന് നേരെ കല്ലേറ്, ഗവർണറുടെ വസതിക്ക് മുന്നിൽ പ്രതിഷേധം

കൊൽക്കത്ത: നാരദ കൈക്കൂലി കേസിൽ രണ്ട് മന്ത്രിമാർ ഉൾപ്പടെ നാല് തൃണമൂൽ കോൺഗ്രസ് നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് സിബിഐ ഓഫീസിന് നേരെ കല്ലേറ്. പശ്‌ചിമ ബംഗാൾ മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രതോ...

സനോഫി-ജിഎസ്‌കെ വാക്‌സിൻ ഫലപ്രദമെന്ന് പഠന റിപ്പോർട്ടുകൾ

പാരീസ്: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ താമസിയാതെ പങ്കുചേരാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഫ്രഞ്ച് ഫാർമസ്യൂട്ടിക്കൽസ് കമ്പനിയായ സനോഫിയും ബ്രിട്ടന്റെ ജിഎസ്‌കെയും. രണ്ടാംഘട്ട പരീക്ഷണങ്ങളിൽ ഇവർ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിൻ കോവിഡിനെതിരെ ഫലപ്രദമാണെന്ന റിപ്പോർട്ടുകളാണ് പുറത്ത്...
- Advertisement -