സമരം കടുപ്പിച്ച് കർഷകർ; മെയ് 26ന് കരിദിനം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സമരം ശക്‌തമാക്കി കർഷകർ. സമരം ആറുമാസം പൂർത്തിയാവുന്ന മെയ് 26ന് കരിദിനമായി ആചരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ച അറിയിച്ചു. 26ന്...
കോവിഡ് വ്യാപനം; ലോക്ക്‌ഡൗൺ നീട്ടി ഹിമാചല്‍ പ്രദേശും
ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഹിമാചല്‍ പ്രദേശില്‍ മെയ് 26 വരെ ലോക്ക്‌ഡൗൺ നീട്ടാൻ തീരുമാനം. ശനിയാഴ്‌ച മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ അധ്യക്ഷതയില്‍ ചേർന്ന സംസ്‌ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്....
നൈജീരിയയിലും ഗംഗയുണ്ടെന്ന് മനസിലായി; കങ്കണയെ ട്രോളി അല്‍ക്ക ലാംബ
ന്യൂഡെല്‍ഹി: ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ നൈജിരീയയിലേത് ആണെന്ന കങ്കണ റണൗട്ടിന്റെ പ്രസ്‌താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ.
"വിനോദം വിനോദം വിനോദം, മനോരോഗി. ഇപ്പോള്‍ കാണുന്ന മൃതദേഹങ്ങള്‍ ഒഴുകുന്ന ഗംഗ നൈജീരിയയില്‍...
സൗമ്യയുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; ബന്ധുക്കൾ ഏറ്റുവാങ്ങി
ന്യൂഡെൽഹി: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ സൗമ്യയുടെ...
കോവിഡ്: രോഗം 32,680, പോസിറ്റിവിറ്റി 26.65%, മരണം 96
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,22,628 ആണ്. ഇതിൽ രോഗബാധ 32,680 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 29,442 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 96 പേർക്കാണ്....
കൊച്ചിയിൽ നിന്ന് പുറപ്പെട്ട മൽസ്യബന്ധന ബോട്ട് മുങ്ങി; തൊഴിലാളികളെ കാണാതായി
എറണാകുളം: കൊച്ചിയിൽ നിന്ന് പുറപ്പെട്ട മൽസ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം കടലിൽ മുങ്ങിയതായി റിപ്പോർട്. തമിഴ്നാട്ടിൽ നിന്നുള്ള മുരുകൻ തുണെ എന്ന ബോട്ടാണ് മുങ്ങിയത്.
ഏപ്രിൽ 29ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട മൂന്ന് ബോട്ടുകളിൽ...
നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ ഇന്ത്യയിലേതല്ല; കങ്കണ റണൗട്ട്
മുംബൈ: നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ ഇന്ത്യയിലേതല്ലെന്ന് നടി കങ്കണ റണൗട്ട്. കോവിഡ് കാലത്ത് അന്താരാഷ്‍ട്ര തലത്തില്‍ ഇന്ത്യയെ വിലകുറച്ച് കാണിക്കാന്‍ ചിലര്‍ ചെയ്യുന്ന പ്രവൃത്തിയാണ് ഇവയെന്നും കങ്കണ പറഞ്ഞു.
"കഴിഞ്ഞ ദിവസം മൃതദേഹങ്ങള്‍...
കനത്ത മഴ; ഇടുക്കിയിൽ നാളെ രാവിലെ 7 വരെ യാത്രാ നിരോധനം
ഇടുക്കി: ജില്ലയിൽ ഇന്ന് വൈകിട്ട് 7 മുതൽ നാളെ രാവിലെ 7 വരെ യാത്രാ നിരോധനം ഏർപ്പെടുത്തി. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്‌ടർ യാത്രാ നിരോധനം പ്രഖ്യാപിച്ചത്.
ഇടുക്കി ഹൈറേഞ്ച്...







































