സൗമ്യയുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; ബന്ധുക്കൾ ഏറ്റുവാങ്ങി

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ സൗമ്യയുടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹവുമായി ആംബുലൻസ് ഇടുക്കിയിലേക്ക് തിരിച്ചു.

ഇസ്രയേലിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഇന്ത്യയിൽ എത്തിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരൻ ഡെൽഹി രാജ്യാന്തര വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലേക്ക് എത്തിച്ചു. നാളെ ഉച്ചകഴിഞ്ഞ് കീരിത്തോട് നിത്യ സഹായമാത പള്ളിയിൽ മൃതദേഹം സംസ്‌കരിക്കും. ഇസ്രയേലിലെ അഷ്‌ക ലോണിൽ കെയർ ടേക്കറായി ജോലി ചെയ്‌തിരുന്ന സൗമ്യ ചൊവ്വാഴ്‌ചയാണ് കൊല്ലപ്പെട്ടത്.

Read also: പ്രതിദിന രോഗബാധയിൽ നേരിയ കുറവ്; യുഎഇയിൽ 24 മണിക്കൂറിൽ 1,321 രോഗബാധിതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE