അക്രമ സംഭവങ്ങൾ; ബംഗാളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ നീക്കം
കൊൽക്കത്ത: തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്‌ചാത്തലത്തില്‍ പശ്‌ചിമ ബംഗാളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അധികമായി 100 ഓളം കമ്പനി സൈനികരെ സംസ്‌ഥാനത്തേക്ക് അയക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര...
മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ മരണം; ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്
കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിന്റെ മരണത്തില്‍ ദുരൂഹത. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റതായാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് ഇന്നലെ വൈകുന്നേരം ആണ് പോസ്‌റ്റ്‌മോർട്ടം പൂര്‍ത്തിയാക്കിയത്.
പോസ്‌റ്റ്‌മോർട്ടം...
കോവിഡ് വാക്‌സിനേഷൻ സെന്റർ അടച്ചെന്ന ബോർഡ്; അതൃപ്‌തി അറിയിച്ച് കേന്ദ്രസർക്കാർ
മുംബൈ: കോവിഡ് ദേശീയ പ്രശ്‌നമാണെന്നും ഇതിനെ രാഷ്‌ട്രീയ വൽക്കരിക്കരുതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. മഹാരാഷ്‌ട്രയിൽ കോവിഡ് വാക്‌സിനേഷൻ സെന്റർ അടച്ചെന്ന ബോർഡ് പ്രദർശിപ്പിച്ചതിൽ അതൃപ്‌തി അറിയിച്ച് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
കോവിഡ് വാക്‌സിൻ ക്ഷാമത്തിൽ...
മംഗളൂരു വിമാനത്താവളത്തില്‍ 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; മലയാളി പിടിയില്‍
ബെംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. അടിവസ്‌ത്രത്തില്‍ ഒളിപ്പിച്ചാണ് 647 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ മലയാളി കസ്‌റ്റംസ് പിടിയിലായി. ദുബായില്‍ നിന്ന്...
ജലീലിനെ തുടരാന്‍ അനുവദിക്കുന്നത് ജനാധിപത്യ വാഴ്‌ചയോടുള്ള വെല്ലുവിളി; ചെന്നിത്തല
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ ലോകായുക്‌ത കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ കെടി ജലീലിനെ മന്ത്രിയായി തുടരാൻ അനുവദിക്കുന്നത് ജനാധിപത്യ വാഴ്‌ചയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന...
കേരളത്തിലും വാക്‌സിൻ ദൗർലഭ്യം; നടപടി ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്‌ഥാനത്ത് വാക്‌സിന്‍ സ്‌റ്റോക്ക് കുറവെന്ന് അധികൃതര്‍. എല്ലാ ജില്ലകളിലും വാക്‌സിന്റെ സ്‌റ്റോക്ക് കുറവാണെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്.
തദ്ദേശ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക തലത്തില്‍ നടത്തുന്ന ക്യാംപുകളില്‍ വലിയ രീതിയില്‍...
എസ്എസ്എൽസി പരീക്ഷാഫലം ജൂണിൽ; മൂല്യനിർണയം മെയ് 14 മുതൽ
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മൂല്യനിര്‍ണയം മെയ് 14 മുതല്‍ 29 വരെ നടക്കും. പ്ളസ്‌ടു പരീക്ഷാഫലം ജൂണ്‍ 20നുള്ളിൽ പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം മെയ് 5...
ഇന്തോനേഷ്യയിൽ ഭൂചലനം; ആറ് മരണം
ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്‌തമായ ഭൂചലനം. കിഴക്കൻ ജാവയിലാണ് ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് രണ്ടോടെയാണ് റിക്റ്റർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
ഭൂചലനത്തിൽ ആറ് പേർ മരണപ്പെട്ടതായി എൻഡിടിവി റിപ്പോർട്...







































