താഴെചൊവ്വയില്‍ വോട്ട് മാറി ചെയ്‌തതിന് ഒരാൾ അറസ്‌റ്റിൽ
കണ്ണൂർ: താഴെചൊവ്വ എല്‍പി ബൂത്ത് 73ൽ വോട്ട് മാറി ചെയ്‌തതിന് ഒരാളെ കസ്‌റ്റഡിയിൽ എടുത്തു. വോട്ടേഴ്‌സ് ഹെൽപ്പ് ആപ്പ് വഴി ഡൗൺലോഡ് ചെയ്‌ത വോട്ടേഴ്‌സ് സ്ളിപ് മാറിപ്പോയതാണ് സംഭവം.
യഥാർഥ വോട്ടർക്ക് ഇവിടെ വോട്ട്...
വാളയാർ പെൺകുട്ടികളുടെ മാതാവിനെ വിമർശിച്ച് ഹരീഷ് വാസുദേവന്‍; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. വാളയാര്‍ സംഭവത്തില്‍ വേദനയുണ്ടെന്നും എന്നാല്‍ കേസിന്റെ നാള്‍ വഴികള്‍ പരിശോധിക്കുമ്പോള്‍ കുട്ടികളുടെ അമ്മയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്‌ചകള്‍ വ്യക്‌തമാണെന്നുമാണ് ഹരീഷ്...
ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു
ന്യൂഡെൽഹി: ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. കേസ് രണ്ടാഴ്‌ച കഴിഞ്ഞ് പരിഗണിക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചത്. കേസ് ഇന്ന് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു.
ഇന്ന്...
വിഎസും ഭാര്യയും വോട്ട് ചെയ്‌തില്ല
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേത് പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും വിഎസ് അച്യുതാനന്ദന് വോട്ട് ചെയ്യാനായില്ല. വിഎസ് അച്യുതാനന്ദനും ഭാര്യ വസുമതിയും ഇത്തവണ വോട്ട് രേഖപ്പെടുത്താൻ എത്തിയില്ല. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകൾ കാരണം തിരുവനന്തപുരത്തെ വീട്ടിൽ...
ദൈവങ്ങൾക്ക് വോട്ട് ഉണ്ടായിരുന്നെങ്കിൽ എൽഡിഎഫിന് ചെയ്യുമായിരുന്നു; കോടിയേരി
തിരുവനന്തപുരം: ദൈവങ്ങള്‍ക്ക് വോട്ട് ഉണ്ടായിരുന്നെങ്കിൽ എല്ലാ ദൈവങ്ങളും എല്‍ഡിഎഫിന് വോട്ട് ചെയ്യുമായിരുന്നെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണൻ. എല്ലാ മത വിശ്വാസികള്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തിയ സര്‍ക്കാരാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമാണ് ശബരിമലയില്‍ ഏറ്റവും...
മലപ്പുറത്ത് 8 സീറ്റ് നേടും, തവനൂരിൽ ഒരു മാറ്റവുമുണ്ടാകില്ല; കെടി ജലീൽ
കോട്ടക്കൽ: മലപ്പുറത്ത് ഇത്തവണ എൽഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരട്ടി സീറ്റുകൾ ലഭിക്കുമെന്ന് മന്ത്രി കെടി ജലീൽ. കഴിഞ്ഞ തവണ 4 സീറ്റുകളാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ഇത്തവണ അതിന്റെ ഇരട്ടിയാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി....
പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി; വോട്ടിങ് തടസപ്പെട്ടു
തിരുവനന്തപുരം: പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി. ഇതിനെത്തുടർന്ന് പല ബൂത്തുകളിലും വോട്ടിങ് തടസപ്പെട്ടു. പെരുമ്പാവൂർ പോഞ്ഞാശ്ശേരി യുപി സ്‌കൂളിലെ 116ആം നമ്പർ ബൂത്തിൽ മെഷീൻ തകരാർ മൂലം വോട്ടിങ് നിർത്തി വച്ചിരിക്കുകയാണ്. ക്യൂ...
ശബരിമലയുടെ പരിശുദ്ധി നശിപ്പിച്ച മുഖ്യമന്ത്രി, യുഡിഎഫ് ഐതിഹാസിക വിജയം നേടും; ചെന്നിത്തല
ഹരിപ്പാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയനും ഇടതുപക്ഷ സർക്കാരിനും എതിരെ അയ്യപ്പകോപവും ദൈവകോപവും ജനങ്ങളുടെ കോപവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബസമേതം...








































