പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി; വോട്ടിങ് തടസപ്പെട്ടു

By Desk Reporter, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി. ഇതിനെത്തുടർന്ന് പല ബൂത്തുകളിലും വോട്ടിങ് തടസപ്പെട്ടു. പെരുമ്പാവൂർ പോഞ്ഞാശ്ശേരി യുപി സ്‌കൂളിലെ 116ആം നമ്പർ ബൂത്തിൽ മെഷീൻ തകരാർ മൂലം വോട്ടിങ് നിർത്തി വച്ചിരിക്കുകയാണ്. ക്യൂ നിന്നവർക്ക് ടോക്കൺ കൊടുത്തയച്ചു. മെഷീന്‍ തകരാര്‍ മൂലം കോഴിക്കോട് സൗത്ത് ബൂത്ത് 127 കണ്ണഞ്ചേരി സ്‌കൂളിൽ വോട്ടിങ് തുടങ്ങിയിട്ടില്ല.

പേരാവൂർ മണ്ഡലത്തിലെ 117 എ വെള്ളറവള്ളി ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറിൽ ആയതിനാൽ വോട്ടിങ് ആരംഭിച്ചില്ല. കൂടാതെ ചങ്ങനാശേരി 117ആം നമ്പർ ബൂത്തിലും ആർപ്പൂക്കര മണിയാപറമ്പ് എസ്എൻഡിപി സ്‌കൂളിലും വോട്ടിങ് മെഷീൻ തകരാറിൽ ആയതുമൂലം ഇത് വരെ പോളിങ് തുടങ്ങാനായില്ല.

ചിറക്കടവ് പഞ്ചായത്തിലെ ചെറുവള്ളി ഗവ. എൽപി സ്‌കൂളിലെ 76ആം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് മുക്കാൽ മണിക്കൂറോളം വോട്ടിങ് തടസപ്പെട്ടു. മോക്ക് പോളിലാണ് തകരാർ കണ്ടെത്തിയത്. വോട്ടിങ് താമസിച്ചതോടെ 40ഓളം പേർ വോട്ട് ചെയ്യാതെ മടങ്ങി.

വെച്ചൂർ ഇടയാഴം സെന്റ് മേരീസ് എല്‍പി സ്‌കൂളിൽ രണ്ട് വോട്ട് കഴിഞ്ഞപ്പോൾ വോട്ടിങ് മെഷീൻ തകരാറിലായി. തലയാഴം പുത്തൻപാലം 123 ബൂത്തിൽ മെഷീൻ തകരാറിനെ തുടർന്ന് വോട്ടിങ് നിർത്തിവെച്ചു. തിരുവല്ലയിൽ കുന്നന്താനം, മുണ്ടിയപ്പള്ളി, പുറമറ്റം എന്നീ 3 ബൂത്തുകളിൽ മെഷീൻ തകരാറിലായി.

മലപ്പുറം പാണക്കാട് എഎംഎല്‍പി സ്‌കൂളിൽ 95ആം ബൂത്തിൽ മോക്ക് പോളിങ്ങിനിടെ വിവിപാറ്റ് മെഷീൻ തകരാറിലായി. 38 വോട്ടുകൾ പോൾ ചെയ്‌ത ശേഷമാണ് തകരാറിലായത്.

Also Read:  വികസന തുടർച്ചക്ക് ജനങ്ങൾ പിന്തുണ നൽകും; കെകെ ശൈലജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE