രാജ്മോഹൻ ഉണ്ണിത്താനെതിരെ പോസ്‌റ്ററും കരിങ്കൊടിയും
കാസർഗോഡ്: കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താനെതിരെ പോസ്‌റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടു. എംപിയുടെ വീടിന്റെ ഗേറ്റിന് മുന്നിലാണ് പോസ്‌റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടത്.
'കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസർഗോട്ടെ കോൺഗ്രസിന്റെ കുഴിമാടം തോണ്ടാൻ ആണോ'...
ലീഗ് സ്‌ഥാനാർഥി നൂർബിന റഷീദിനെതിരെ പ്രതിഷേധം
കോഴിക്കോട്: കോഴിക്കോട് സൗത്തിലെ മുസ്‌ലിം ലീഗ് സ്‌ഥാനാർഥി നൂർബിന റഷീദിനെതിരെ പ്രതിഷേധം. ലീഗ് മണ്ഡലം ഭാരവാഹികളാണ് നൂർബിനക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മണ്ഡലത്തിലെ സ്‌ഥാനാർഥിയെ മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നാളെ പ്രവർത്തക സമിതി യോഗം ചേർന്ന്...
വീതംവെപ്പ് പൂർത്തിയായില്ല; കോൺഗ്രസ് അന്തിമപട്ടിക വൈകും
ന്യൂഡെൽഹി: മാരത്തൺ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ഒടുവിൽ അന്തിമ സ്‌ഥാനാർഥി പട്ടിക പുറത്തു വിടാനാകാതെ കോൺഗ്രസ്. കേരളത്തിലെ മുതിർന്ന നേതാക്കളെല്ലാം തലസ്‌ഥാനത്ത് ക്യാംപ് ചെയ്‌തിട്ടും, ഹൈക്കമാന്ഡിന്റെ ശക്‌തമായ ഇടപെടലുകൾ ഉണ്ടായിട്ടും ഗ്രൂപ്പ് കളികളിൽ ആടിയുലയുകയാണ്...
ആരോഗ്യനില തൃപ്‌തികരം; മമതാ ബാനർജി ആശുപത്രി വിട്ടു
കൊൽക്കത്ത: നന്ദിഗ്രാമിലെ പ്രചാരണത്തിനിടെ ഉണ്ടായ കയ്യേറ്റത്തിൽ പരിക്കേറ്റ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആശുപത്രി വിട്ടു. കയ്യേറ്റത്തിൽ കാലിനും തോളിനും കഴുത്തിനും പരിക്കേറ്റ മമത കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.
ആരോഗ്യനില...
തിരഞ്ഞെടുപ്പ് പ്രചാരണം; നരേന്ദ്രമോദി കേരളത്തിലേക്ക്, ഒപ്പം പ്രമുഖരുടെ നീണ്ട നിര
തിരുവനന്തപുരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനത്തോടെ കേരളത്തിലേക്ക് എത്തുന്നു. ഈ മാസം 30നാണ് മോദി പങ്കെടുക്കുന്ന ആദ്യ റാലി നടക്കുന്നത്. മൊത്തം നാല് റാലികളാണ് ഇതുവരെ തീരുമാനിച്ചിട്ടുള്ളത്.
അത്...
വർഗീയ ശക്‌തി അധികാരത്തിൽ വരേണ്ട; ബംഗാളിൽ തൃണമൂലിനെ പിന്തുണക്കാൻ ജെഎംഎം
റാഞ്ചി: പശ്‌ചിമ ബംഗാളിൽ വർഗീയ ശക്‌തികൾ അധികാരത്തിൽ വരുന്നത് തടയുന്നതിനായി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് പിന്തുണ നൽകാൻ തീരുമാനിച്ചതായി ഷിബു സോറന്റെ ജാർഖണ്ഡ് മുക്‌തി മോർച്ച (ജെഎംഎം). തൃണമൂലിനെ പിന്തുണക്കാൻ...
കെപിസിസി മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ് ബിജെപിയിൽ
ന്യൂഡെൽഹി: കോൺഗ്രസിൽ നിന്നും രാജിവെച്ച മുൻ കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് ബിജെപിയിൽ ചേർന്നു. പാർട്ടി ആസ്‌ഥാനത്ത് ജനറൽ സെക്രട്ടറി അരുൺ സിങ് അംഗത്വം നൽകി.
കോൺഗ്രസിൽ ആശയക്കുഴപ്പമാണ്. പ്രാദേശിക പാർട്ടിയുടെ സാന്നിധ്യം...
സ്വന്തമായി ശമ്പളം വര്‍ധിപ്പിച്ച് ഉത്തരവിറക്കി ഖാദി ബോർഡ് സെക്രട്ടറി
തിരുവനന്തപുരം: സ്വന്തം ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഉത്തരവിറക്കി ഖാദി ബോർഡ് സെക്രട്ടറി കെഎ രതീഷ്. ധനവകുപ്പിന്റെ അറിവില്ലാതെയാണ് രതീഷിന്റെ തീരുമാനം. 70,000 രൂപയിൽ നിന്ന് 1,70,000 രൂപ ആക്കിയാണ് ശമ്പളം ഉയർത്തിയത്. ശമ്പളത്തിന്...








































