ഭീമ കൊറേഗാവ്; കേസിൽ സത്യസന്ധമായ അന്വേഷണം വേണം; ബിജെപിയുടെ അജണ്ട വ്യക്തമെന്ന് കോൺഗ്രസ്
മുംബൈ: ഭീമ കൊറേഗാവ് എൽഗർ പരിഷദ് കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. കേസിൽ തെളിവുകൾ കൃത്രിമമായി നിർമിച്ചതാണെന്ന ഫോറൻസിക് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. സത്യസന്ധമായ അന്വേഷണം ആരംഭിക്കണമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് ആവശ്യപ്പെട്ടു....
സഭയിലെ മൗനപ്രാർഥന; രാഹുലിന് എതിരെ ബിജെപിയുടെ അവകാശ ലംഘന നോട്ടീസ്
ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി. കർഷക സംഘടനകൾ നടത്തുന്ന സമരത്തിൽ പങ്കെടുക്കവെ മരണമടഞ്ഞ 200ഓളം പേരെ അനുസ്മരിക്കാൻ സഭയിൽ മൗനപ്രാർഥന നടത്തിയ സംഭവത്തിലാണ്...
സംസ്ഥാനത്തെ ഒന്നാം വർഷ ബിരുദ ക്ളാസുകൾ തിങ്കളാഴ്ച മുതൽ
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ നിർത്തിവെച്ച കേരളത്തിലെ കോളേജുകൾ വീണ്ടും സജീവമാകുന്നു. തിങ്കളാഴ്ച മുതൽ ഒന്നാം വർഷ ബിരുദ വിദ്യാർഥികളുടെ റെഗുലർ ക്ളാസുകൾ തുടങ്ങും. ഫെബ്രുവരി 27 വരെയാണ് ക്ളാസുകൾ നടക്കുക.
രണ്ടാം വർഷ ബിരുദ...
ആദ്യഘട്ട ചർച്ച പരാജയം; സെക്രട്ടറിയേറ്റിന് മുന്നിലെ സമരം തുടരും; പിഎസ്സി ഉദ്യോഗാർഥികൾ
തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും പിൻവാതിൽ നിയമനങ്ങൾക്ക് എതിരെയും പിഎസ്സി ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം ശക്തമാകുന്നു. എൽജിഎസ്, സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം തുടരുമെന്നാണ്...
ഉത്തരേന്ത്യയിൽ 6.1 തീവ്രതയുള്ള ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ
ന്യൂഡെൽഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം. ഡെൽഹിയിലടക്കം വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് ഭൂചലനം രേഖപ്പെടുത്തിയത്.
പഞ്ചാബിലെ അമൃത്സർ, ഉത്തർപ്രദേശിലെ നോയിഡ, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഹരിയാന, ജമ്മു എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ വാർത്താ ഏജൻസികൾ...
പടക്കനിർമാണ ശാലയിലെ സ്ഫോടനം; മരണം 15 ആയി
വിരുദുനഗർ: തമിഴ്നാട് ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ നടന്ന പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. 20ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്. ഫാക്ടറി ഉടമ അടക്കം മൂന്ന്...
അക്കര ഫൗൺഡേഷന് പുരസ്കാരം; ഭിന്നശേഷി മേഖലയിലെ സംസ്ഥാനത്തെ മികച്ച സ്ഥാപനം
കാസർഗോഡ്: സംസ്ഥാനത്തെ ഭിന്നശേഷി മേഖലയിലെ ഏറ്റവും മികച്ച സ്ഥാപനമായി മുളിയാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൗൺഡേഷനെ തിരഞ്ഞെടുത്തു. ആരോഗ്യ, സാമൂഹ്യ നീതി മന്ത്രി ശൈലജ ടീച്ചറാണ് അംഗീകാരം പ്രഖ്യാപിച്ചത്.
കോഴിക്കോട് വച്ച് നടന്ന സാമൂഹ്യ...
രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 4.06 ശതമാനമായി കുറഞ്ഞു
ന്യൂഡെൽഹി: രാജ്യത്തെ പച്ചക്കറി വില കുറയുന്ന സാഹചര്യത്തിൽ ചില്ലറ പണപ്പെരുപ്പം ജനുവരിയിൽ 4.06 ശതമാനമായി കുറഞ്ഞുവെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ). ഉപഭോക്തൃ വില സൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2020 ഡിസംബറിൽ...








































