Sat, Nov 14, 2026
29 C
Dubai

നിയന്ത്രണം വിട്ടെത്തിയ പോലീസ് വാഹനം ഇടിച്ച് പാലക്കാട് വയോധികന്‍ മരിച്ചു

പാലക്കാട്: ആലത്തൂരില്‍ ദേശീയപാതയിൽ നിയന്ത്രണം വിട്ടെത്തിയ പോലീസ്‌ വാഹനമിടിച്ച് വയോധികന്‍ മരിച്ചു. പാലക്കാട് വടക്കഞ്ചേരി പാടൂര്‍ സ്വദേശി പൊന്നനാണ് മരിച്ചത്. വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം. വഴിയരികിൽ നില്‍ക്കുകയായിരുന്ന പൊന്നനെ പോലീസ്‌ വാഹനം ഇടിച്ചു...

എംവി ജയരാജനെ പരിശോധിക്കാൻ ഡോക്‌ടർമാരുടെ വിദഗ്‌ധ സംഘം എത്തി

കണ്ണൂർ: കോവിഡ് ബാധിതനായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെ പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള വിദഗ്‌ധ സംഘമെത്തി. ക്രിട്ടിക്കൽ കെയർ വിദഗ്‌ധരായ ഡോ. അനിൽ സത്യദാസ്, ഡോ....

കേന്ദ്ര ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ച്; പുതിയ നീക്കവുമായി കർഷകർ

ഡെൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി 1ന് പാർലമെന്റിലേക്ക് മാർച്ച് നടത്താനൊരുങ്ങി കർഷക സംഘടനകൾ. വിവിധയിടങ്ങളിൽ നിന്ന് കാൽനടയായി പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം. കർഷക സംഘനകളാണ് പുതിയ തീരുമാനം അറിയിച്ചത്....

ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 18,450 ആരോഗ്യ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 18,450 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. കോവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ ആവിഷ്‌കരിച്ച ആക്ഷന്‍ പ്ളാനിന്റെ ഭാഗമായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം...

പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ മൽസരിക്കും; വികെ ഇബ്രാഹിം കുഞ്ഞ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മൽസരിക്കണമോ എന്നത് യുഡിഫ് ആണ് തീരുമാനിക്കുന്നതെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. പാര്‍ട്ടി പറഞ്ഞാല്‍ മൽസരിക്കും, താന്‍ മൽസരിച്ചാല്‍ യുഡിഎഫിന് ബാധ്യതയാവില്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. അതേസമയം...

ചരിത്രപരമായ തെറ്റ് തിരുത്തി; ബാബരി മസ്‌ജിദ്‌ തകർത്തതിൽ വിവാദ പ്രസ്‌താവനയുമായി ജാവദേക്കർ

ന്യൂഡെൽഹി: ബാബരി മസ്‌ജിദ്‌ തകർത്ത സംഭവത്തിൽ വിവാദ പ്രസ്‌താവനയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ചരിത്രപരമായ ഒരു തെറ്റ് 1992 ഡിസംബർ ആറിന് തിരുത്തി എന്നാണ് ജാവദേകറിന്റെ പ്രസ്‌താവന. ഡെൽഹിയിൽ നടന്ന ശ്രീരാം ജൻമഭൂമി...

രോഗമുക്‌തി 5606, രോഗബാധ 3361, പോസി‌റ്റിവിറ്റി 10.88, സമ്പർക്കം 2969

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 48,378 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 30,903 പരിശോധന ആണ്. ഇതിൽ രോഗബാധ 3361 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5606 ഉമാണ്....

കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷം; സർക്കാരിനെ വിമർശിച്ച് ഐഎംഎ

തിരുവനന്തപുരം: കോവിഡ് വ്യാപനം സംസ്‌ഥാനത്ത് അതി രൂക്ഷമാണെന്നും വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കർശന നടപടികൾ വേണമെന്നും ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ). പിസിആർ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും നിരീക്ഷണ സംവിധാനം കൂ‍ടുതൽ...
- Advertisement -