Mon, Nov 9, 2026
34 C
Dubai

ന്യൂയോർക്ക് സബ്‌വേ വെടിവെപ്പ്; അക്രമി അറസ്‌റ്റിൽ

ന്യൂയോർക്ക്: ന്യൂയോര്‍ക്ക് സബ്‌വേയിലെ വെടിവെപ്പിൽ ഒരാൾ അറസ്‌റ്റിൽ. 62കാരനായ ഫ്രാങ്ക് ജെയിംസിനെയാണ് ന്യൂയോർക്ക് പോലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തത്. ബ്രൂക്‌ലിൻ സ്‌റ്റേഷനിൽ ഫ്രാങ്കാണ് വെടിയുതിർത്തതെന്ന് പോലീസ് അറിയിച്ചു. എന്നാൽ മാൻഹട്ടൺ സ്ട്രീറ്റിൽ നിന്ന്...

ഉന്നതതല ഉദ്യോഗസ്‌ഥരെ യുക്രൈനിലേക്ക് അയക്കാൻ യുഎസ്; ബൈഡനോ കമല ഹാരിസോ സംഘത്തിൽ?

വാഷിംഗ്‌ടൺ: യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്ന യുക്രൈനിലേക്ക് ഉന്നതതല ഉദ്യോഗസ്‌ഥരെ അയക്കാൻ യുഎസ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയെ കാണാൻ അയക്കുന്ന സംഘത്തിൽ യുഎസ് പ്രസിഡണ്ട് ജോ ബൈഡനോ വൈസ് പ്രസിഡണ്ട്...

യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് വിലക്കുമായി റഷ്യ

മോസ്‌കോ: യുഎസ് കോൺഗ്രസ് പ്രതിനിധി സഭാ അംഗങ്ങൾക്ക് വിലക്കേർപ്പെടുത്തി റഷ്യ. യുണൈറ്റഡ് സ്‌റ്റേറ്റ്സ് കോൺഗ്രസിലെ 398 അംഗങ്ങളെ യാത്രാ നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യക്കെതിരെ ജോ ബൈഡൻ ഭരണകൂടം നടപ്പിലാക്കിയ...

ദക്ഷിണാഫ്രിക്കയിലെ ഡർബനില്‍ വെള്ളപ്പൊക്കം; 253 മരണം

ഡർബൻ: ദക്ഷിണാഫ്രിക്കയിലെ ഡർബനില്‍ ഉണ്ടായ അതി ഭീകര വെള്ളപ്പൊക്കത്തിൽ 253 പേർ മരിച്ചു. പ്രവിശ്യ ആരോഗ്യ മേധാവി നൊമാഗുഗു സിമെലൻ-സുലുവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തിൽ മലഞ്ചെരിവുകൾ ഒലിച്ചു പോവുകയും വീടുകൾ തകരുകയും ചെയ്‌തിട്ടുണ്ട്....

യുക്രൈൻ വീണാൽ റഷ്യയുടെ അടുത്ത ലക്ഷ്യം ഈ രാജ്യങ്ങൾ; മുന്നറിയിപ്പുമായി സെലെൻസ്‌കി

കീവ്: നാല് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. യുക്രൈൻ വീഴുകയാണെങ്കിൽ റഷ്യയുടെ അടുത്ത ലക്ഷ്യം പോളണ്ട്, മോൾഡോവ, റൊമാനിയ, ബാൾട്ടിക് എന്നീ നാല് രാജ്യങ്ങളാണെന്ന് സെലെൻസ്‌കി പറഞ്ഞു. യുദ്ധം അനന്തമായ...

കോവിഡ് കേസുകൾ ഉയരുന്നു; ചൈനയിൽ നിയന്ത്രണവുമായി ഇന്ത്യൻ കോൺസുലേറ്റ്

ബെയ്‌ജിങ്‌: കോവിഡ് കേസുകൾ ഗണ്യമായി ഉയർന്നതോടെ ചൈനയിൽ സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി ഷാങ്ഹായ് ഇന്ത്യൻ കോൺസുലേറ്റ്. രോഗബാധ പ്രതിദിനം ഉയരുന്നതിനാൽ ആളുകൾക്ക് നേരിട്ട് നൽകുന്ന സേവനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കിഴക്കൻ ചൈനയിൽ നിന്നുള്ള ഇന്ത്യക്കാർക്ക്...

ന്യൂയോർക്ക് വെടിവെപ്പ്; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വിവരം പുറത്തുവിട്ടു

ബ്രൂക്ളിൻ: ന്യൂയോർക്കിലെ ബ്രൂക്ളിൻ സബ് വേ സ്‌റ്റേഷനിൽ നടന്ന വെടിവെപ്പിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. 62 കാരനായ ഫ്രാങ്ക് ജെയിംസ് എന്നയാളെയാണ് അന്വേഷണം സംഘം പ്രതിയെന്ന് സംശയിക്കുന്നത്. ഫിലാഡെല്‍ഫിയയിലും വിസ്‌കോയിനിലും...

സമാധാന ചർച്ചകളുടെ വഴിയടഞ്ഞു; വ്ളാദിമിർ പുടിൻ

മോസ്‌കോ: യുക്രൈൻ യുദ്ധത്തിൽ സമാധാന ചർച്ചകളുടെ വഴി അടഞ്ഞതായി റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ. തുർക്കിയിലുണ്ടാക്കിയ ഉടമ്പടികളിൽനിന്ന്‌ യുക്രൈൻ പിന്നോട്ടു പോയതാണ് ഇതിനു കാരണമെന്നും പുടിൻ ചൂണ്ടിക്കാട്ടി. യുക്രൈൻ അധിനിവേശത്തിന് സഹായം നൽകുന്ന...
- Advertisement -