പ്രളയം; നേപ്പാളിൽ മരണപ്പെട്ടവരുടെ എണ്ണം 101 ആയി
കാഠ്മണ്ഡു: നേപ്പാളിലുടനീളം ഉണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മരണപ്പെട്ടവരുടെ എണ്ണം 101 ആയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ ആഴ്‌ചയുടെ തുടക്കം മുതൽ കനത്ത മഴയാണ് നേപ്പാളിൽ പെയ്യുന്നത്. 41 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും മന്ത്രാലയം...
അഫ്‌ഗാൻ വോളിബോൾ താരത്തെ താലിബാന്‍ തലയറുത്ത് കൊന്നതായി വെളിപ്പെടുത്തല്‍
കാബൂള്‍: അഫ്‌ഗാനിസ്‌ഥാൻ വനിതാ ജൂനിയര്‍ നാഷണല്‍ വോളിബോള്‍ ടീം അംഗത്തെ താലിബാന്‍ തലയറുത്ത് കൊന്നതായി റിപ്പോർട്. പരിശീലകനാണ് മഹജബിന്‍ ഹക്കിമി എന്ന വനിതാ വോളിബോള്‍ അംഗത്തെ ഒക്‌ടോബർ ആദ്യം താലിബാന്‍ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിയത്....
ഗീതാ ഗോപിനാഥ് ഐഎംഎഫ് ചീഫ് എക്കണോമിസ്‌റ്റ് പദവി ഒഴിയുന്നു
വാഷിംഗ്‌ടൺ: അന്താരാഷ്‌ട്ര നാണ്യനിധിയിലെ ചീഫ് എക്കണോമിസ്‌റ്റ് പദവി ഗീതാ ഗോപിനാഥ് ഒഴിയുന്നു. ജനുവരിയിൽ സ്‌ഥാനമൊഴിഞ്ഞ് ഹാർവാർഡ് സർവകലാശാലയിലെ അധ്യാപനത്തിലേക്ക് മടങ്ങും. അന്താരാഷ്‌ട്ര നാണ്യനിധിയാണ് ഇക്കാര്യം അറിയിച്ചത്. ഐഎംഎഫിൽ രാജ്യങ്ങളുടെ ജിഡിപി വളർച്ച നിരീക്ഷിക്കുന്ന...
ആഫ്രിക്കയിലെ മഞ്ഞുമലകൾ അപ്രത്യക്ഷമാകുന്നു; 12 കോടിയോളം ജനങ്ങൾ ദുരിതത്തിലേക്ക്
നെയ്‌റോബി: ലോകമെമ്പാടും ഉണ്ടായ കാലാവസ്‌ഥാ വ്യതിയാനം മൂലം അടുത്ത രണ്ട് ദശകങ്ങൾക്കുള്ളിൽ ആഫ്രിക്കയിലെ അപൂർവ ഹിമാനികൾ (മഞ്ഞുമലകൾ) അപ്രത്യക്ഷമാകുമെന്ന് പരിസ്‌ഥിതി സംഘടനകളുടെ പഠന റിപ്പോർട്. ആഗോള താപനത്തിന് കാരണമാവുന്ന പരിസ്‌ഥിതി പ്രശ്‌നങ്ങൾ ഏറ്റവും...
കുട്ടികൾ കുറ്റം ചെയ്‌താൽ ശിക്ഷ മാതാപിതാക്കൾക്ക്; വിചിത്ര നിയമം നടപ്പാക്കാൻ ചൈന
ബെയ്‌ജിങ്: രാജ്യത്തെ കുട്ടികള്‍ മോശമായി പെരുമാറുകയോ കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെടുകയോ ചെയ്‌താൽ മാതാപിതാക്കളെ ശിക്ഷിക്കുന്നതിനുളള നിയമം പാസാക്കാനൊരുങ്ങി ചൈന. കുട്ടികൾ ഇത്തരത്തിൽ കുറ്റങ്ങൾ ചെയ്യുന്നതിന് കാരണം വീടുകളില്‍ നിന്ന് കിട്ടുന്ന ശിക്ഷണമാണെന്നും അതിന് കാരണക്കാരായ...
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കണം; താലിബാന് കത്തയച്ച് മലാല
കാബൂള്‍: അഫ്‌ഗാനിലെ പെണ്‍കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് താലിബാന്‍ നേതാക്കള്‍ക്ക് കത്തയച്ച് നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായ്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന്റെ നടപടിയിലുള്ള പ്രതിഷേധവും മലാല കത്തിൽ അറിയിച്ചു.
മലാലയും അഫ്‌ഗാനിസ്‌ഥാനിലെ അവകാശ...
ബംഗ്ളാദേശിൽ പരക്കെ അക്രമം; 60ലധികം വീടുകൾ ആക്രമിക്കപ്പെട്ടു, 20ഓളം വീടുകൾ അഗ്‌നിക്കിരയാക്കി
ധാക്ക: ദുര്‍ഗാപൂജ ദിനത്തിലെ സംഘര്‍ഷത്തിനു പിന്നാലെ ബംഗ്ളാദേശിൽ കലാപസമാന സാഹചര്യം. 66 വീടുകൾ നശിപ്പിക്കപ്പെട്ടു, 20ഓളം വീടുകൾ അഗ്‌നിക്കിരയാക്കി. ഹിന്ദു മതവിഭാഗത്തിന്റെ വീടുകളാണ് ആക്രമിക്കപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
കഴിഞ്ഞയാഴ്‌ച ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട...
ബഹിരാകാശത്ത് സിനിമാ ചിത്രീകരണം പൂർത്തിയാക്കി റഷ്യൻ സംഘം തിരിച്ചെത്തി
മോസ്‌കോ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ 12 ദിവസം നീണ്ടുനിന്ന സിനിമാ ചിത്രീകരണം പൂർത്തിയാക്കി റഷ്യൻ നടി യുലിയ പെരെസീൽഡും, സംവിധായകൻ ക്ളിൻ ഷിപെൻകോയും ഭൂമിയിൽ തിരിച്ചെത്തി. ആറുമാസമായി നിലയത്തിൽ കഴിയുകയായിരുന്ന റഷ്യൻ ബഹിരാകാശയാത്രികൻ...








































