ആയോട് മലയിലും നരിപ്പറ്റയിലും എക്‌സൈസ് പരിശോധന; 1080 ലിറ്റർ വാഷ് പിടികൂടി
കോഴിക്കോട്: ആയോട് മലയിലും നരിപ്പറ്റയിലും എക്‌സൈസ് പരിശോധന. ബാറുകളും മദ്യശാലകളും അടച്ച സാഹചര്യത്തിൽ വ്യാപകമായി വ്യാജ വാറ്റ് നിർമാണം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു പരിശോധന. റെയ്‌ഡിൽ 1080 ലിറ്റർ വാഷും വാറ്റുപകരണങ്ങളും...
മാവൂരിൽ പരക്കെ മോഷണം; പെട്രോളിങ് ശക്‌തമാക്കുമെന്ന് പോലീസ്
കോഴിക്കോട്: മാവൂരിലും പരിസര പ്രദേശങ്ങളിലും വ്യാപക മോഷണം. മൂന്നംഗ സംഘമാണ് വ്യാഴാഴ്‌ച പുലർച്ചെ മോഷണം നടത്തിയത്.
കട്ടാങ്ങൽ റോഡിലെ റേഷൻ കടക്ക് എതിർ വശത്തെ പിപി ഫാം ചിക്കൻ സ്‌റ്റാളിന്റെ പൂട്ട് തകർത്ത് പണം...
ജില്ലയിൽ മഴ ശക്‌തം; വെള്ളം കയറി വ്യാപക കൃഷിനാശം
കോഴിക്കോട് : ശക്‌തമായ മഴയെ തുടർന്ന് വയലിൽ വെള്ളം കയറിയതിനാൽ ചെറുവണ്ണൂർ കക്കറ മുക്കിൽ വാഴക്കൃഷി നശിക്കുന്നു. ഒരു മാസം കൂടി കഴിഞ്ഞാൽ വിളവെടുക്കേണ്ട വാഴകളാണ് നിലവിൽ വെള്ളം കയറി നശിക്കുന്നത്. മഴ...
യുപിയിലെ പള്ളി പൊളിക്കൽ: കർശന നടപടിയും തൽസ്‌ഥാനത്ത് പള്ളിയും വേണം; കാന്തപുരം
കോഴിക്കോട്: പള്ളി പൊളിക്കരുതെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ ജില്ലാ ഭരണകൂടം 2021 മെയ് 18ന് പൊളിച്ചുമാറ്റിയ പള്ളി തൽസ്‌ഥാനത്ത് തന്നെ പണിയാൻ ഭരണകൂടം നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം...
കോഴിക്കോട് തുണിക്കട തീവച്ചു നശിപ്പിച്ച കേസിലെ പ്രതി പിടിയിൽ
കോഴിക്കോട്: ഉൽഘാടനം കഴിഞ്ഞതിന്റെ മൂന്നാം നാൾ തുണിക്കട തീവച്ചു നശിപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. താമരശ്ശേരി മഞ്‌ജു ചിക്കൻ സ്‌റ്റാൾ ഉടമയായ രാരോത്ത് പാലയക്കോടൻ റഫീക്ക് (45) ആണ് പിടിയിലായത്. പറമ്പിൽ ബസാറിലെ...
വടകരയിൽ 360 ലിറ്റർ വാഷ് പിടികൂടി
വടകര: കോഴിക്കോട് വടകരയിൽ 360 ലിറ്റർ വാഷ് പിടികൂടി. വടകര ചാനിയംകടവ് വെള്ളൂക്കര അംബേദ്‌കർ കോളനി റോഡിൽ കുറ്റ്യാടിപ്പുഴയുടെ വടക്കുഭാഗത്ത് നിന്നാണ് വാഷ് പിടികൂടിയത്. പുഴയുടെ തീരത്തുള്ള കൈതക്കാടുകൾക്ക് ഇടയിൽ ചാരായം നിർമിക്കാനായി...
വടകരയിൽ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വിറകുപുരയില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ വിറകുപുര പൂർണമായും തകർന്നു. വീടിനും വീട്ടു മുറ്റത്ത് നിർത്തി ഇട്ടിരുന്നു കാറിനും ബൈക്കിനും...
താമരശ്ശേരിയിൽ തുടർക്കഥയായി ലഹരി വേട്ട; 1,260 പാക്കറ്റ് ഹാൻസ് പിടികൂടി
താമശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ നിന്നും 1,260 പാക്കറ്റ് നിരോധിത പുകയില ഉൽപന്നമായ ഹാൻസ് പിടികൂടി. അടിവാരം പൊട്ടിക്കൈയിൽ ആൾതാമസമില്ലാത്ത വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി വസ്‌തുക്കൾ ഉണ്ടായിരുന്നത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇവ പോലീസ്...







































