കടലാക്രമണത്തെ തുടർന്ന് കരയിൽ അടിഞ്ഞു കൂടിയ മാലിന്യം അഴിയൂർ പഞ്ചായത്ത് നീക്കം ചെയ്‌തു

By Desk Reporter, Malabar News
Representational Image
Ajwa Travels

വടകര: കടലാക്രമണത്തെ തുടർന്ന് കരയിൽ അടിഞ്ഞു കൂടിയ 5 ടൺ മാലിന്യം അഴിയൂർ പഞ്ചായത്ത് നീക്കം ചെയ്‌തു. ജൈവ മാലിന്യങ്ങൾ ശാസ്‌ത്രീയമായി സംസ്‌കരിക്കുകയും മറ്റുള്ളവ കയറ്റി അയക്കുകയും ചെയ്‌തു. 5 കിലോമീറ്റർ ദൂരത്തിൽ 7 വാർഡിലായുള്ള കടലോരത്തു നിന്നാണ് പ്ളാസ്‌റ്റിക് ഉൾപ്പെടെയുള്ള 5 ടൺ മാലിന്യം ശേഖരിച്ചത്.

മാലിന്യം നീക്കം ചെയ്യുന്നതിന് ‘ഗ്രീൻ വേർമസ്’ എന്ന സംഘടനയുടെ സഹായത്തോടെ നടത്തിയ പരിപാടിയിൽ പഞ്ചായത്ത് അംഗങ്ങളും ആർആർടിമാരും സന്നദ്ധ സംഘടനകളും പങ്കെടുത്തു. വാർഡ് തലത്തിൽ ഹരിത കർമ സേനയാണ് മാലിന്യം വേർതിരിച്ചത്. മാലിന്യം കടലിൽ തള്ളുന്നത് തടയാൻ ‘ അരുത് കടലമ്മയോട് ’ എന്ന പേരിൽ ക്യാംപയിനും തുടങ്ങിയിട്ടുണ്ട്.

Malabar News:  ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പൊന്നാനിയിൽ മൽസ്യലേലം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE