കോഴിക്കോട് വിമാനത്താവളം; 1.86 കോടിയുടെ സ്വർണം പിടികൂടി

By Team Member, Malabar News
gold smuggling in Karipur
Representational image
Ajwa Travels

കോഴിക്കോട് : 1.86 കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച 3 യാത്രക്കാരെ കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി. ദുബായിൽ നിന്നും കോഴിക്കോട് എത്തിയതാണ് മൂന്ന് പേരും. തുടർന്ന് 1.26 കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച വടകര സ്വദേശി അബ്‌ദുൽ ഷരീഫിനെ അറസ്‌റ്റ് ചെയ്‌തു. എയർ കസ്‌റ്റംസ്, ഡിആർഐ, പ്രിവന്റീവ് കസ്‌റ്റംസ്‌ എന്നീ വിഭാഗങ്ങൾ ചേർന്ന് നടത്തിയ തിരച്ചിലിലാണ് സ്വർണം പിടികൂടിയത്.

അറസ്‌റ്റ് ചെയ്‌ത പ്രതിയെ നിലവിൽ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌തു. ഒരു കോടി രൂപക്ക് മുകളിലുള്ള സ്വർണക്കടത്തിന് പിടിയിലായാൽ കോടതി നടപടികൾക്ക് ഹാജരാക്കേണ്ടതുണ്ട്. ഇയാളിൽ നിന്ന് മാത്രമായി 3.06 കിലോഗ്രാം സ്വർണമാണ് അധികൃതർ പിടികൂടിയത്.

ജോയിന്റ് കമ്മീഷണർ വാഗിഷ് കുമാർ സിംഗ്, സൂപ്രണ്ടുമാരായ കെപി മനോജ്, എം ഉമാദേവി, ഗഗൻദീപ് രാജ്, ഇൻസ്‌പെക്‌ടർമാരായ ടിഎസ് അഭിലാഷ്, സുമിത് നെഹ്റ, ഹെഡ് ഹവിൽദാർമാരായ പി മനോഹരൻ, കെസി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ സ്വർണവേട്ട നടത്തിയത്.

Read also : സൗമ്യയ്‌ക്ക് ഇസ്രയേൽ ആദരസൂചകമായി പൗരത്വം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE