യുവാവിനെ തട്ടിക്കൊണ്ട് പോയി നഗ്‌ന ചിത്രമെടുത്ത് പ്രചരിപ്പിച്ചു; മൂന്ന് പേർ അറസ്‌റ്റിൽ
മലപ്പുറം: ഇരുപത്തി രണ്ടുകാരനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രമെടുത്ത് സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ 3 പേർ അറസ്‌റ്റിൽ. മഞ്ചേരി പൂളക്കുന്നൻ സജാത് റോഷൻ, നറുകര അത്തിമണ്ണിൽ അനസ്, പാണ്ടിക്കാട്...
പുഴയോരത്ത് തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി
കണ്ണൂര്‍: ഇരിട്ടി ബാരാപുഴയുടെ ഭാഗമായ കോളിക്കടവ് തെങ്ങോലയില്‍ പുഴയോരത്ത് തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി. സമീപത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് അസ്‌ഥി അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.
കളിക്കുന്നതിനിടയില്‍ തുരുത്തിലെ പൊന്തക്കാടുകള്‍ക്കിടയില്‍ അകപ്പെട്ട പന്ത് എടുക്കാന്‍ പോയപ്പോഴാണ് ഇവ...
പ്രതീക്ഷയോടെ എൻഡിഎ; ഇത്തവണ അൽഭുതകരമായ മുന്നേറ്റമുണ്ടാകുമെന്ന് സുരേന്ദ്രൻ
മലപ്പുറം: ജില്ലയിൽ ഇത്തവണ എൻഡിഎ മുന്നേറുമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. മലപ്പുറത്ത് ഇത്തവണ എൻഡിഎക്ക് വലിയ പ്രതീക്ഷയുണ്ട്. ചിലയിടങ്ങളിൽ ഭരണം പിടിക്കും. പലയിടങ്ങളിലും ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തരത്തിൽ വിജയം...
പോലീസ് അകാരണമായി ഉപദ്രവിക്കുന്നു; ഡിഐജി ഓഫീസിലേക്ക് ട്രാന്‍സ്‌ജെന്‍ഡറുകളുടെ മാർച്ച്
തൃശൂർ: തൃശൂരിൽ ട്രാന്‍സ്‌ജെന്‍ഡറുകളെ പോലീസ് അകാരണമായി ഉപദ്രവിക്കുന്നതായി ആരോപിച്ച് ഡിഐജി ഓഫീസിലേക്ക് മാർച്ച്. മന്ത്രി കെകെ ശൈലജക്കും ഡിജിപിക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ട്രാന്‍സ്‌ജെന്‍ഡറുകൾ ഡിഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
നഗരത്തിൽ...
പൊന്നാനിയിൽ പെട്രോൾ പമ്പിന് സമീപം ‘ഓർമ ഹോം സെന്ററിൽ’ വൻ തീപിടിത്തം
മലപ്പുറം: ജില്ലയിലെ പൊന്നാനി ചന്തപ്പടിയിൽ പെട്രോൾ പമ്പിന് സമീപമുള്ള കെട്ടിടത്തിലെ 'ഓർമ ഹോം സെന്ററിൽ' വൻ തീപിടിത്തം. ഉച്ചക്ക് 12 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല. ഷോർട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് അനുമാനിക്കുന്നതായി...
വീണു കിട്ടിയ മൂന്ന് പവൻ സ്വർണമാല തിരികെ നൽകി യുവാവ് മാതൃകയായി
പാലക്കാട്: വീണു കിട്ടിയ മൂന്ന് പവൻ സ്വർണമാല ഉടമക്ക് തിരിച്ച് നൽകി യുവാവ് മാതൃകയായി. മണിക്കശ്ശേരി പുത്തൻ വീട്ടിൽ സുജിൻ (23) ആണ് തനിക്ക് കളഞ്ഞു കിട്ടിയ സ്വർണമാല തിരികെ നൽകിയത്. മുട്ടികുളങ്ങര...
‘മണി’ക്കിലുക്കത്തോടെ വോട്ട് തേടി കളനാട് ഡിവിഷൻ സ്‌ഥാനാർഥി
കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ രസകരമായ രീതികളാണ് സ്‌ഥാനാർഥികൾ സ്വീകരിക്കുന്നത്. ഏറ്റവും പുതിയ സിനിമാ പാട്ടുകളുടെ പാരഡികളാണ് പൊതുവെ പ്രചാരണ ദിനങ്ങളിൽ കണ്ടുവരുന്നത്. എന്നാൽ, കാസർഗോഡ് ബ്ളോക്ക് പഞ്ചായത്തിലെ വോട്ടർമാരുടെ ഇടയിലേക്ക്...
കോണ്‍ഗ്രസിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ല; മുല്ലപ്പള്ളി
കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയുമായും സഖ്യമില്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് മതേതര ജനാധിപത്യ പാര്‍ട്ടിയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള സഖ്യത്തിനു പിന്നില്‍ യുഡിഎഫ്...








































