മലപ്പുറത്തെ യുവാവിന്റെ ദുരൂഹ മരണം; 12 പേർ പിടിയിൽ
മലപ്പുറം: മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 12 പേർ പിടിയിൽ. തടങ്കലില്‍ പാര്‍പ്പിച്ച് മർദ്ദനം, ആത്‌മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്‌റ്റ്...
13-വയസുകാരന് നേരെ പ്രകൃതിവിരുദ്ധ പീഡനം; യുവാവ് പിടിയിൽ
മലപ്പുറം: 13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് പിടിയിൽ. കണ്ണൂർ പാട്യം ചാമവളയിൽ വീട്ടിൽ സി മഹ്‌റൂഖിനെയാണ്(42) അരീക്കോട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. അരീക്കോട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.
കുട്ടിയെ...
കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകി; കോഴിക്കോട് കോർപറേഷനിൽ പ്രതിഷേധം
കോഴിക്കോട്: പാസ്‍വേർഡ് ചോർത്തി കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവത്തിൽ കോഴിക്കോട് കോർപറേഷനിൽ ജീവനക്കാരുടെ പ്രതിഷേധം. ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. കോർപറേഷൻ ജീവനക്കാരെ ബലിയാടാക്കുന്ന രീതി നിർത്തണമെന്ന്...
വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
പാലക്കാട്: ധോണി വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുങ്ങോട്ടുകുറിശി സ്വദേശി അജിലിന്റെ (18) മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് അജിൽ അപകടത്തിൽ പെട്ടത്. പത്തംഗ സംഘത്തോടൊപ്പം ധോണിയിലെത്തിയ അജിൽ കാല്‍ വഴുതി താഴേക്ക്...
അനധികൃത ഖനനം; താമരശ്ശേരി രൂപതയിലെ പള്ളിക്കെതിരെ കടുത്ത നടപടി
കോഴിക്കോട്: അനധികൃത ഖനനനത്തിന് പിഴയൊടുക്കാത്തതിൽ താമരശ്ശേരി രൂപതക്ക് കീഴിലെ പളളിക്കെതിരെ നടപടി കടുപ്പിച്ച് ജിയോളജി വകുപ്പ്. പിഴത്തുകയായ 23.5 ലക്ഷം രൂപ ഒടുക്കാത്തതിനാൽ റവന്യൂ റിക്കവറിയിലേക്ക് കടക്കേണ്ടിവരുമെന്ന് ജിയോളജി വകുപ്പ് ലിറ്റിൽ ഫ്‌ളവർ...
നിയന്ത്രണം വിട്ട പിക്കപ് വാൻ ഇടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം
കണ്ണപുരം : പാപ്പിനിശ്ശേരി–പിലാത്തറ കെഎസ്‌ടിപി റോഡിൽ കെ കണ്ണപുരത്ത് നിയന്ത്രണം വിട്ട പിക്കപ് വാൻ ഇടിച്ച് 2 ബന്ധുക്കൾ മരിച്ചു. പരിക്കേറ്റ 3 പേരിൽ ഒരാളുടെ നില ഗുരുതരം. ഇന്നലെ രാവിലെ 7ന്...
ഇരിട്ടി ബാരാപോള്‍ ഫോര്‍ബേ ടാങ്കില്‍ വീട്ടമ്മയുടെ മൃതദേഹം
കണ്ണൂർ: ഇരിട്ടി ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ ഫോര്‍ബേ ടാങ്കില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടനശ്ശേരിയില്‍ ടോമിയുടെ ഭാര്യ മോളിയുടെ മൃതദേഹമാണ് (47) കണ്ടെത്തിയത്.
ടാങ്കിലെ വെള്ളം വറ്റിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം...
അപകടക്കെണിയുമായി ചന്ദ്രഗിരി ജങ്ഷനിലെ വെള്ളക്കുഴി; നടപടി കാത്ത് നാട്ടുകാർ
കാസർഗോഡ്: മഴ ശക്‌തമാകുന്നതിന് മുൻപ് ചന്ദ്രഗിരി ജങ്ഷനിലെ വെള്ളം നിറയുന്ന കുഴി നികത്തുമോ എന്ന് നാട്ടുകാർ ചോദിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. വർഷങ്ങളായി ഇതുവഴി പോകുന്ന വാഹനയാത്രക്കാർ അനുഭവിക്കുന്ന ദുരിതമാണിത്. കാസർഗോഡ്- കാഞ്ഞങ്ങാട് സംസ്‌ഥാന...









































