അനധികൃത പാർക്കിങ് ഫീസ്; നടപടിയുമായി കോഴിക്കോട് കോർപറേഷൻ
കോഴിക്കോട്: ഷോപ്പിങ് മാളുകളിൽ അനധികൃത പാർക്കിങ് ഫീസ് ഈടാക്കുന്നതിനെതിരെ നടപടിയുമായി കോഴിക്കോട് കോർപറേഷൻ. വാഹന പാർക്കിങ്ങിന് അനധികൃതമായി ഫീസ് ഈടാക്കുന്ന മാളുകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് വിശദീകരണം...
ഓടയിൽ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം; 6 മാസത്തിനിടെ 2 മരണം
കോഴിക്കോട്: ജില്ലയിലെ പാലാഴിയിൽ ഓടയിൽ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. പാലാഴി സ്വദേശിയായ ശശീന്ദ്രൻ(58) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതൽ കാണാതായ ഇയാൾക്കായി ബന്ധുക്കൾ തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെയാണ് മൃതദേഹം...
ചെങ്കല്ലിന് വില വർധന; ജില്ലയിൽ 3 മുതൽ 4 രൂപ വരെ കൂടും
കണ്ണൂർ: ജില്ലയിൽ ചെങ്കല്ലിന്റെ വില 3 രൂപ മുതൽ 4 രൂപ വരെ വർധിപ്പിക്കാൻ തീരുമാനിച്ച് ചെങ്കൽ ഓണേഴ്‌സ് അസോസിയേഷൻ. നാളെ മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. ചെങ്കൽ ക്വാറികളുടെ ലൈസൻസ്...
തട്ടിക്കൊണ്ട് പോയി കവർച്ച; 2 വർഷത്തിന് ശേഷം പ്രതി പിടിയിൽ
കോഴിക്കോട്: ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിർത്തി കാറിൽ തട്ടിക്കൊണ്ട് പോയ ശേഷം പണം അപഹരിച്ച കേസിൽ പ്രതി പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന പ്രതി രണ്ട് വർഷത്തിന് ശേഷമാണ് ഇപ്പോൾ പിടിയിലായത്. എരവട്ടൂർ മാവുള്ളപറമ്പിൽ...
കാസർഗോഡ് വനിതകൾക്ക് മാത്രമായി സ്‌റ്റേഡിയം വരുന്നു; സംസ്‌ഥാനത്ത് ആദ്യം
കാസർഗോഡ്: സംസ്‌ഥാനത്ത് വനിതകൾക്ക് മാത്രമായുള്ള ആദ്യ സ്‌റ്റേഡിയം കാസർഗോഡ് ഒരുക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ. കാസർഗോഡ് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനമാണ് വനിതകൾക്കായുള്ള 'പിങ്ക് സ്‌റ്റേഡിയ'മായി മാറുക. നഗരസഭയുടെ ഒന്നര...
വാരണി പുഴ പാലം അടുത്തമാസം തുറന്നുകൊടുക്കും
പാലക്കാട്: പ്രളയത്തിൽ തകർന്ന് അപകടാവസ്‌ഥയിലായ വാരണി പുഴ പാലം നവംബറിൽ തുറന്നുകൊടുക്കും. പാലത്തിന്റെ തകർന്ന ഭാഗത്തിന്റെ നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ്. തകർന്ന തൂണും മേൽത്തട്ടും പൊളിച്ചുനീക്കിയ ഭാഗത്ത് സ്‌ഥാപിക്കാനുള്ള ഉരുക്കുബീമിന്റെയും മേൽത്തട്ടിന്റെയും നിർമാണവും...
കെഎസ്ആർടിസി സ്‌കൂൾ ബോണ്ട് സർവീസ്; നിരക്കുകൾ പ്രഖ്യാപിച്ചു
മലപ്പുറം: കെഎസ്ആർടിസി സ്‌കൂൾ ബോണ്ട് സർവീസ് നിരക്കുകൾ പ്രഖ്യാപിച്ചു. ഒരു ദിവസം 100 കിലോമീറ്റർ സഞ്ചരിക്കാൻ 7,500 രൂപയാണ് സ്‌കൂളുകൾ നൽകേണ്ടത്. ദൂരം കൂടുന്നതിന് അനുസരിച്ച് നിരക്കിലും മാറ്റം വരും. കഴിഞ്ഞ ദിവസമാണ്...
കോളിച്ചാൽ സപ്‌ളൈകോ ഔട്ട്ലെറ്റിൽ വിജിലൻസ് പരിശോധന; ലക്ഷങ്ങളുടെ ക്രമക്കേടുകൾ കണ്ടെത്തി
കാസർഗോഡ്: കോളിച്ചാൽ സപ്‌ളൈകോ ഔട്ട്ലെറ്റിൽ കാസർഗോഡ് വിജിലൻസിന്റെ മിന്നൽ പരിശോധന. പരിശോധനയിൽ ലക്ഷങ്ങളുടെ ക്രമക്കേടുകൾ കണ്ടെത്തി. ഔട്ട്ലെറ്റിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ വിൽപന നടത്തി കിട്ടിയ നാല് ലക്ഷത്തിൽപ്പരം രൂപ ബാങ്കിൽ അടയ്ക്കാതെ...







































