ഉൽസവങ്ങളിലെ ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗം; സുപ്രീം കോടതി
ന്യൂഡെൽഹി: ഉൽസവങ്ങളിലെ ആന എഴുന്നള്ളിപ്പ് വിഷയത്തിൽ കേരള ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി. ഉൽസവങ്ങളിൽ ആന എഴുന്നള്ളിപ്പ് പൂർണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന്...
‘ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണം, ഇല്ലെങ്കിൽ കർസേവ’, മുന്നറിയിപ്പുമായി ഹൈന്ദവ സംഘടനകൾ
മുംബൈ: മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി), ബജ്‌രംഗ് ദൾ സംഘടനകൾ രംഗത്ത്. പൊളിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ കർസേവ നടത്തുമെന്നാണ് പ്രഖ്യാപനം.
ഇക്കാര്യങ്ങൾ ഉന്നയിച്ച് ഇന്ന് സർക്കാരിന് നിവേദനം...
സുപ്രധാന കരാറുകളിൽ ഒപ്പുവെയ്‌ക്കും; പ്രധാനമന്ത്രി അടുത്തമാസം ശ്രീലങ്കയിലേക്ക്
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം ആദ്യം ശ്രീലങ്ക സന്ദർശിക്കുമെന്ന് റിപ്പോർട്. ശ്രീലങ്കൻ പ്രസിഡണ്ട് അനുര കുമാര ദിസനായകെ ഇന്ത്യ സന്ദർശിച്ച വേളയിൽ ഉണ്ടാക്കിയ കരാറുകൾക്ക് അന്തിമരൂപം നൽകുന്നതിനാണ് മോദി ശ്രീലങ്കയിലേക്ക് പോകുന്നത്. ശ്രീലങ്കൻ...
ഹമാസിനെ പിന്തുണച്ചു; വിസ റദ്ദാക്കി, യുഎസിൽ നിന്ന് സ്വയം നാടുകടന്ന് ഇന്ത്യൻ വിദ്യാർഥി
വാഷിങ്ടൻ: ഹമാസിനെ പിന്തുണച്ചെന്ന് ആരോപിച്ച് വിസ റദ്ദാക്കപ്പെട്ടതിന് പിന്നാലെ യുഎസിൽ നിന്ന് സ്വയം നാടുകടന്ന് ഇന്ത്യൻ വിദ്യാർഥി. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാർഥി രഞ്‌ജിനി ശ്രീനിവാസനാണ് കടുത്ത നടപടികൾക്ക് പിന്നാലെ രാജ്യം വിടാൻ...
‘ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണ് പാകിസ്‌ഥാൻ’; ആരോപണങ്ങൾ തള്ളി ഇന്ത്യ
ന്യൂഡെൽഹി: ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ട്രെയിൻ റാഞ്ചിയ സംഭവത്തിന് പിന്നാലെ പാകിസ്‌ഥാൻ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി ഇന്ത്യ. പാകിസ്‌ഥാനിലെ ആക്രമണങ്ങൾക്ക് പിന്നിൽ ന്യൂഡെൽഹിയാണെന്ന പാക് ആരോപണങ്ങൾ ഇന്ത്യ തള്ളി. ആഗോള ഭീകരതയുടെ...
‘സ്വർണക്കടത്ത് രീതി പഠിച്ചത് യൂട്യൂബിൽ നിന്ന്, അരക്കെട്ടിലും പോക്കറ്റിലും തിരുകി’
ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ കന്നഡ നടിയും കർണാടക ഡിജിപി കെ രാമചന്ദ്ര റാവുവിന്റെ വളർത്തു മകളുമായ രന്യ റാവുവിന്റെ മൊഴി പുറത്ത്. ആഫ്രിക്കൻ-അമേരിക്കൻ ശൈലിയിൽ സംസാരിക്കുന്നയാളാണ് തനിക്ക് ദുബായ് എയർപോർട്ടിൽ വെച്ച്...
സ്വർണക്കടത്ത് കേസ്; സിഐഡി അന്വേഷണ ഉത്തരവ് പിൻവലിച്ച് കർണാടക സർക്കാർ
ബെംഗളൂരു: കന്നഡ നടി രന്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസിൽ സിഐഡി (ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്) അന്വേഷണ ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചു. തിങ്കളാഴ്‌ച രാത്രി ഇറക്കിയ ഉത്തരവ് രണ്ടുദിവസത്തിന് ശേഷം പിൻവലിക്കുകയായിരുന്നു.
ബെംഗളൂരുവിലെ...
തീവണ്ടി റാഞ്ചൽ; ബലൂചി തടവുകാരെ മോചിപ്പിക്കാൻ വിലപേശൽ ആരംഭിച്ച് വിഘടനവാദികൾ
ന്യൂഡെൽഹി: പാകിസ്‌ഥാനിൽ 400 ഓളം യാത്രക്കാരുമായി തീവണ്ടി തട്ടിയെടുത്ത ബലൂചിസ്‌ഥാൻ വിഘടനവാദികൾ വിലപേശൽ തുടങ്ങി. 48 മണിക്കൂറിനകം ബലൂചി രാഷ്‌ട്രീയ തടവുകാരെ വിട്ടയച്ചില്ലെങ്കില്‍ ബന്ദികളെ കൊല്ലുമെന്നാണ് ബലൂചിസ്‌ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) എന്ന...








































