Tue, Sep 8, 2026
35 C
Dubai

കർണാടകയിൽ കോൺഗ്രസിന് അനുകൂല സാഹചര്യം; ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടാമെന്ന് സിദ്ധരാമയ്യ

ബം​ഗളൂരു: കർണാടകയിൽ കോൺഗ്രസിന് അനുകൂല സാഹചര്യമെന്ന് മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണാടകയിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ കോൺഗ്രസിന് ഏറ്റവും അനുകൂലമാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടാം. ഇതിനായി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി...

പെഗാസസ് വിവാദം; പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാൻ കേന്ദ്രനീക്കം

ന്യൂഡെൽഹി: പെഗാസസ് വിവാദത്തെ തുടർന്ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടി ചുരുക്കാൻ സാധ്യത. ഈ സമ്മേളന കാലത്ത് ഇതുവരെ അഞ്ച് ബില്ലുകൾ മാത്രമാണ് പാസാക്കാൻ സാധിച്ചത്. സമ്മേളനം വെട്ടി ചുരുക്കാനുള്ള തീരുമാനത്തിലൂടെ പെഗാസസിൽ...

അതിർത്തി തർക്കം; അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് മിസോറാം

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമക്കെതിരെ കേസെടുത്ത് മിസോറാം പോലീസ്. ഇരു സംസ്‌ഥാനങ്ങളും തമ്മിൽ അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിന് ഇടയിലാണ് മിസോറാമിന്റെ നടപടി. ഹിമന്ദ ബിശ്വ ശര്‍മക്കൊപ്പം ആറ് മുതിര്‍ന്ന ഉദ്യോഗസ്‌ഥരും...

കനത്ത മഴയിൽ യമുന കരകവിഞ്ഞു; ഡെൽഹിയിൽ പ്രളയ മുന്നറിയിപ്പ്

ന്യൂഡെൽഹി: ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് ഡെൽഹിയിൽ പ്രളയ മുന്നറിയിപ്പ് പുറത്തുവിട്ടു. യമുനാ നദി കരകവിയുന്ന പശ്‌ചാത്തലത്തിലാണ് മുന്നറിയിപ്പ്. നഗരത്തിന്റെ വിവിധ മേഖലകളിൽ യമുനാ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു....

കടല്‍ക്കൊല കേസ്; നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ തൊഴിലാളികള്‍

ന്യൂഡെൽഹി: കടല്‍ക്കൊല കേസില്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ മൽസ്യ തൊഴിലാളികള്‍ സുപ്രീം കോടതിയെ സമീപിച്ചു. സെന്റ് ആന്റണീസ് ബോട്ടുടക്ക് അനുവദിച്ച തുകയിൽ നിന്ന് തങ്ങൾക്കും നഷ്‌ടപരിഹാരം ലഭിക്കണമെന്നാണ് ആവശ്യം. അപകടത്തിൽ പരിക്കേറ്റതിനാല്‍ നഷ്‌ടപരിഹാരത്തിന്...

വ്യക്‌തിയുടെ സ്വകാര്യതയ്‌ക്കുള്ള അവകാശത്തെ മാനിക്കണം; ശില്‍പ ഷെട്ടിയുടെ ഹരജിയിൽ ഹൈക്കോടതി

മുംബൈ: വ്യവസായി രാജ് കുന്ദ്രയുടെ അറസ്‌റ്റുമായി ബന്ധപ്പെടുത്തി ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പാ ഷെട്ടിക്കെതിരെ വാര്‍ത്തകള്‍ കൊടുക്കരുതെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്‌റ്റിലായതിന് പിന്നാലെ ശില്‍പക്കെതിരെ ചില മാദ്ധ്യമങ്ങളില്‍...

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിൽ നാളെ വീണ്ടും ചര്‍ച്ച

ഡെൽഹി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ നാളെ വീണ്ടും കമാന്‍ഡര്‍ തല ചര്‍ച്ച. പ്രശ്‌ന പരിഹാരത്തിന് ഇത് പന്ത്രണ്ടാം വട്ടമാണ് ഇരു രാജ്യങ്ങളും ചര്‍ച്ചക്കിരിക്കുന്നത്. മോള്‍ഡയില്‍ രാവിലെ പത്തരക്കാണ് ചര്‍ച്ച നടക്കുക. ഹോട്ട്സ്‌പ്രിംഗ്, ഗോഗ്ര...

കുരുക്ക് മുറുകുന്നു; കുന്ദ്രക്കെതിരെ 3000 കോടിയുടെ ഓൺലൈൻ ഗെയിം തട്ടിപ്പ് ആരോപണം

മുംബൈ: നീലച്ചിത്ര നിർമാണക്കേസിൽ അറസ്‍റ്റിലായ വ്യവസായി രാജ് കുന്ദ്രക്കെതിരെ 3000 കോടി രൂപയുടെ തട്ടിപ്പ് ആരോപണവുമായി ബിജെപി നേതാവ് രാം കദം. മോഡലും നടിയുമായ ഒരു യുവതിയെ കുന്ദ്ര ശാരീരികമായി പീഡിപ്പിച്ചെന്നും ഓൺലൈൻ...
- Advertisement -