അതിർത്തികളിൽ നിയന്ത്രണം കടുപ്പിച്ച് കർണാടക; 8 ജില്ലകളിൽ വാരാന്ത്യ കർഫ്യൂ

By Team Member, Malabar News
Restrictions In Karnataka
Ajwa Travels

ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് അതിർത്തികളിൽ കർശന നിയന്ത്രണങ്ങളുമായി കർണാടക. കേരളവുമായി അതിർത്തി പങ്കിടുന്ന 4 ജില്ലകളിലും, മഹാരാഷ്‌ട്രയുമായി അതിർത്തി പങ്കിടുന്ന 4 ജില്ലകളിലും കർണാടക വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. വെള്ളിയാഴ്‌ച രാത്രി 9 മണി മുതൽ തിങ്കളാഴ്‌ച രാവിലെ 5 മണി വരെയാണ് കർഫ്യൂ ഉണ്ടാകുക. ഇരു സംസ്‌ഥാനങ്ങളിലെയും കോവിഡ് വ്യാപനം കണക്കിലെടുത്താണ് കർണാടക കർശന തീരുമാനങ്ങൾ എടുത്തിരിക്കുന്നത്.

കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡ, കുടക്, മൈസൂർ, ചാമരാജനഗർ എന്നീ ജില്ലകളിലും, മഹാരാഷ്‌ട്രയുമായി അതിർത്തി പങ്കിടുന്ന ബെലാഗവി, ബിഡാർ, വിജയപുര, കലബുർഗി എന്നീ ജില്ലകളിലാണ് വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. നിലവിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ബെംഗളൂരു ഉൾപ്പടെയുള്ള നഗരങ്ങളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെയാണ് രാത്രി കർഫ്യൂ ഉണ്ടാകുക.

കർഫ്യൂ സമയത്ത് അടിയന്തിര ആവശ്യങ്ങൾ ഒഴികെ മറ്റുള്ളവയൊന്നും അനുവദിക്കില്ലെന്ന് സർക്കാർ ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, വഴിയോരക്കച്ചവടക്കാർ, പൊതുവിതരണ സംവിധാനങ്ങൾ എന്നിവക്ക് രാവിലെ 5 മണി മുതൽ ഉച്ചക്ക് 2 മണി വരെ പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരിക്കും. കൂടാതെ ഭക്ഷണശാലകളിൽ പാഴ്‌സൽ സർവീസിന് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്.

Read also : ശക്‌തമായ തിര; പൊന്നാനി അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE