Wed, May 6, 2026
38 C
Dubai

ഡെൽഹിയെ നയിക്കാൻ വീണ്ടും വനിത; രേഖ ഗുപ്‌ത മുഖ്യമന്ത്രി, പർവേശ് ശർമ ഉപമുഖ്യമന്ത്രി

ന്യൂഡെൽഹി: ഒടുവിൽ സസ്‌പെൻസുകൾക്ക് വിരാമം. ഡെൽഹിയെ നയിക്കാൻ വനിതാ മുഖ്യമന്ത്രിയെത്തും. ഡെൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്‌തയെ ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ...

മുഡ ഭൂമി ഇടപാട് അഴിമതിക്കേസ്; സിദ്ധരാമയ്യയ്‌ക്കും ഭാര്യയ്‌ക്കും ക്ളീൻ ചിറ്റ്

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും ഭാര്യ പാർവതിക്കും ആശ്വാസം. ലോകായുക്‌ത പോലീസ് ഇരുവർക്കും ക്ളീൻ ചിറ്റ് നൽകി. ഇരുവർക്കുമെതിരെ...

ഇരട്ട നികുതി ഒഴിവാക്കും; നിർണായക കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഖത്തറും

ന്യൂഡെൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ അമീർ ശൈഖ് ഹമീം ബിൻ ഹമദ് അൽഥാനിയുമായി നിർണായക കരാറിൽ ഒപ്പുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരട്ട നികുതി ഒഴിവാക്കുന്ന കരാറിലാണ് ഇന്ത്യയും ഖത്തറും ഒപ്പുവെച്ചത്....

മുഖ്യമന്ത്രി ആര്? ഡെൽഹിയിൽ സസ്‌പെൻസ് തുടരുന്നു; സത്യപ്രതിജ്‌ഞ 20ന്?

ന്യൂഡെൽഹി: ഡെൽഹിയിൽ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്‌ഞ ഈ മാസം 20ന് നടക്കുമെന്ന് സൂചന. രാംലീല മൈതാനത്ത് ചടങ്ങിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. 20ന് വൈകിട്ട് സത്യപ്രതിജ്‌ഞ നടക്കുമെന്നാണ് സൂചന. എന്നാൽ മുഖ്യമന്ത്രി ആരെന്നത്...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം; വിയോജിപ്പുമായി രാഹുൽ ഗാന്ധി

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കാനുള്ള യോഗത്തിൽ വിയോജനക്കുറിപ്പുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സുപ്രീം കോടതി നിലപാട് അറിഞ്ഞശേഷം മാത്രമേ പുതിയ തിരഞ്ഞെടുപ്പ് കമീഷണറുടെ കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്ന് രാഹുൽ...

സ്‌നാനം ചെയ്യുന്നത് കോടിക്കണക്കിന് പേർ; പ്രയാഗ്‌രാജിൽ ശുചിത്വം ഉറപ്പാക്കുന്നത് എങ്ങനെ? വെളിപ്പെടുത്തി മന്ത്രി

പ്രയാഗ്‌രാജ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്ത് നിന്നും കോടിക്കണക്കിന് ആളുകൾ കുംഭമേളയ്‌ക്ക് പ്രയാഗ്‌രാജിലെത്തി സ്‌നാനം ചെയ്‌തിട്ടും നദീജലത്തിൽ ശുചിത്വം ഉറപ്പാക്കുന്നത് എങ്ങനെ എന്നത് ഒട്ടേറെപ്പേർക്ക് അൽഭുതമാണ്. 40 കോടി ആളുകൾ എത്തുമെന്ന്...

ഡെൽഹിയിൽ ഭൂചലനം; ആളപായമില്ല, 4.0 തീവ്രത രേഖപ്പെടുത്തി

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തും പരിസര പ്രദേശങ്ങളും ഭൂചലനം. പുലർച്ചെ 5.36നാണ് 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്‌ടമോ ആളപായമോ റിപ്പോർട് ചെയ്‌തിട്ടില്ല. ഉത്തരേന്ത്യയിലുടനീളം തുടർ പ്രകമ്പനം ഉണ്ടായെന്ന് നാഷണൽ സെൻട്രൽ ഫോർ സീസ്‌മോളജി അറിയിച്ചു. ഡെൽഹിയിൽ...

ഡെൽഹി ദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം ധനസഹായം

ന്യൂഡെൽഹി: ഡെൽഹി റെയിൽവേ സ്‌റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് റെയിൽവേ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപയും നൽകും. നാല്...
- Advertisement -