കമൽഹാസൻ രാജ്യസഭയിലേക്ക്; ജൂലൈയിൽ ഒഴിവ് വരുന്ന സീറ്റ് നൽകാൻ ഡിഎംകെ
ചെന്നൈ: കമൽഹാസൻ രാജ്യസഭയിലേക്ക്. തമിഴ്‌നാട്ടിൽ ജൂലൈയിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കമൽഹാസന് നൽകാനാണ് ഡിഎംകെയുടെ തീരുമാനം. മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നിർദ്ദേശപ്രകാരം കമൽഹാസനുമായി മന്ത്രി ശേഖർ ബാബു കൂടിക്കാഴ്‌ച നടത്തി.
നിലവിലെ അംഗബലം...
മുഖ്യമന്ത്രി ആരെന്നതിൽ ബിജെപിയിൽ സമവായമായില്ല; മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം?
ഇംഫാൽ: മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്. ബിരേൻ സിങ്ങിന് പകരക്കാരനായി പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ബിജെപിക്ക് ഇതുവരെ സമവായത്തിൽ എത്താനായിട്ടില്ല. ഇതോടെ നിയമസഭ മരവിപ്പിച്ച് നിർത്തിയിരിക്കുന്നത് തുടരും.
ഇംഫാലിൽ ക്യാംപ് ചെയ്യുന്ന ബിജെപിയുടെ...
ജമ്മു കശ്‍മീരിൽ കുഴിബോംബ് സ്‌ഫോടനം; രണ്ട് ജവാൻമാർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്‍മീരിലെ നിയന്ത്രണരേഖയ്‌ക്ക് സമീപമുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ഒരാളുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്. അഖ്‌നൂർ മേഖലയ്‌ക്ക് സമീപം ഇന്ന് ഉച്ചയ്‌ക്ക് പട്രോളിങ് നടത്തിയ സൈനിക സംഘത്തിന്...
ഡെൽഹിയിൽ വനിതാ മുഖ്യമന്ത്രി? ചർച്ചകൾ സജീവം; തീരുമാനം പ്രധാനമന്ത്രി എത്തിയശേഷം
ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചരിത്ര വിജയത്തിന് പിന്നാലെ ആരാകും മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് എത്തുകയെന്നതിൽ ചർച്ചകൾ സജീവമാണ്. വനിതാ മുഖ്യമന്ത്രിയെ ബിജെപി രംഗത്തിറക്കുമെന്നാണ് സൂചന. നിലവിൽ രണ്ട് വനിതകളുടെ പേരുകളാണ് സജീവമായി...
മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു
ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. ഇന്ന് രാവിലെ ഡെൽഹിയിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെയാണ് രാജി. വൈകുന്നേരം ഇംഫാലിലെ രാജ്‌ഭവനിലെത്തി ഗവർണർ...
മുസ്‌തഫാബാദിന്റെ പേര് മാറ്റി ശിവപുരി എന്നാക്കും; പ്രഖ്യാപിച്ച് നിയുക്‌ത ബിജെപി എംഎൽഎ
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ നിർണായക പ്രഖ്യാപനവുമായി നിയുക്‌ത ബിജെപി എംഎൽഎ. ഡെൽഹിയിലെ മുസ്‌തഫാബാദ് മണ്ഡലത്തിന്റെ പേര് ശിവപുരി എന്നോ ശിവവിഹാർ എന്നോ മാറ്റുമെന്നാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ച മോഹൻ...
ആരാകും ഡെൽഹി മുഖ്യമന്ത്രി? ബിജെപിയിൽ ചർച്ചകൾ സജീവം, ഉയരുന്നത് നിരവധി പേരുകൾ
ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുൽ ബിജെപിയുടെ ചരിത്ര വിജയത്തിന് പിന്നാലെ ആരാകും മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് എത്തുകയെന്നതിൽ ചർച്ചകൾ സജീവം. നിരവധി പേരുകൾ ബിജെപി മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
എഎപി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ...
ചരിത്ര വിജയത്തിന് ഡെൽഹിക്ക് സല്യൂട്ടെന്ന് പ്രധാനമന്ത്രി; ജനവിധി സ്വീകരിക്കുന്നുവെന്ന് കെജ്‌രിവാൾ
ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയെ പിന്നിലാക്കി ബിജെപി നേടിയ ചരിത്ര വിജയത്തിൽ വോട്ടർമാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ശക്‌തിയാണ് ഏറ്റവും വലുതെന്നും ചരിത്ര വിജയം ബിജെപിക്ക് നൽകിയതിന് ഡെൽഹിക്ക്...








































