ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി മാറ്റാൻ നീക്കം
കവരത്തി: ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി മാറ്റാന്‍ നീക്കം. കേരളാ ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് അധികാരപരിധി മാറ്റാന്‍ ശ്രമങ്ങള്‍ തുടങ്ങി. നീക്കങ്ങള്‍ ആരംഭിച്ചുവെന്നും വിവരം.
ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരെ നിരവധി കേസുകള്‍ എത്തിയതിനാലാണ് നീക്കമെന്നും റിപ്പോർട്ടുണ്ട്....
ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനഃസ്‌ഥാപിച്ചേക്കും; 24ന് നിർണായക യോഗം
ന്യൂഡെൽഹി: ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി കേന്ദ്രസർക്കാർ പുനഃസ്‌ഥാപിച്ചേക്കും. മേഖലയിലെ രാഷ്‌ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്‌ചയിൽ ഇത് സംബന്ധിച്ച ചർച്ചകൾ ഉണ്ടായേക്കുമെന്നാണ് സൂചനകളെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ജൂൺ 24നാണ്...
പുതിയ ഐടി നിയമം; ആശങ്ക അറിയിച്ച യുഎന്നിന് മറുപടിയുമായി ഇന്ത്യ
ന്യൂഡെൽഹി: പുതിയ ഐടി ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ഐക്യരാഷ്‌ട്ര സഭക്ക് (യുഎൻ) മറുപടിയുമായി ഇന്ത്യ. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും യുഎന്നിനെ ഇന്ത്യ അറിയിച്ചു....
ചോദ്യം ചെയ്‌തല്ല പാർട്ടിയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത്; സല്‍മാന്‍ ഖുര്‍ഷിദ്
ന്യൂഡെൽഹി: പാർട്ടിയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത് ചോദ്യം ചെയ്‌തുകൊണ്ടല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കള്‍ കത്തെഴുതിയതിനെ ഒരിക്കലും ന്യായീകരിക്കാനാകില്ല. ത്യാഗത്തിലൂടെ മാത്രമെ മാറ്റം സാധ്യമാകുകയുള്ളൂ എന്നും...
ഡെൽഹിയിൽ ഭൂചലനം; ആളപായമില്ല
ഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ഭൂചലനം. ഡെൽഹിയിലെ പഞ്ചാബി ബാഗ് മേഖലയിലാണ് ഭൂചലനമുണ്ടായത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ ആയിരുന്നു ഭൂചലനം.
റിക്‌ടർ സ്‌കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ മറ്റ് നാശനഷ്‌ടങ്ങളോ റിപ്പോർട്...
തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി
ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 28 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം ചില ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
ജില്ലകളെ മൂന്നായി തിരിച്ചാണ് ഇളവുകള്‍...
ഒപി ധങ്കറിന്റെ സന്ദർശനം; കർണാലിൽ പ്രതിഷേധവുമായി കർഷകർ
ചണ്ഡീഗഢ്: ഹരിയാന ബിജെപി പ്രസിഡണ്ട് ഓം പ്രകാശ് ധങ്കറിന്റെ കർണാൽ സന്ദർശനത്തിനെതിരെ പ്രതിഷേധവുമായി കർഷകർ. സംയുക്‌ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നൂറുകണക്കിന് കർഷകരാണ് കർണാലിലെ സലാറു ഗ്രാമത്തിലെ വേദിക്ക് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്.
കർണാലിൽ ജൈനക്ഷേത്രം...
വിവേകശക്‌തി നഷ്‌ടപ്പെട്ടോ? കേന്ദ്രത്തിനെതിരെ സുബ്രഹ്‌മണ്യൻ സ്വാമി
ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ വിദേശനയത്തെ വിമര്‍ശിച്ച് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സുബ്രഹ്‌മണ്യൻ സ്വാമി. ഇസ്രയേലിനെതിരെയും മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിനെതിരെയും യുഎന്‍ ജനറല്‍ അസംബ്ളി പ്രമേയം പാസാക്കിയപ്പോള്‍ ഇന്ത്യ വോട്ടെടുപ്പില്‍...








































