രൗദ്രഭാവം പൂണ്ട് ടൗട്ടെ; ഗുജറാത്തിൽ കനത്ത മഴ തുടരുന്നു
ഗാന്ധിനഗർ: അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടെ ഗുജറാത്തിന്റെ പടിഞ്ഞാറൻ തീരം തൊട്ടു. മണിക്കൂറിൽ 190 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് ഗുജറാത്തിൽ നാശനഷ്‌ടങ്ങൾ വിതച്ചു. സംസ്‌ഥാനത്ത് കനത്ത മഴ തുടരുകയാണ്.
ശക്‌തമായ മഴയെ തുടർന്ന്...
ഐഎംഎ മുൻ പ്രസിഡണ്ട് ഡോ. കെകെ അഗര്‍വാള്‍ കോവിഡ് ബാധിച്ചു മരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടും പത്‌മശ്രീ ജേതാവുമായ ഡോ. കെകെ അഗര്‍വാള്‍ കോവിഡ് ബാധിച്ചു മരിച്ചു. തിങ്കളാഴ്‌ച രാത്രിയോടെ ആയിരുന്നു അന്ത്യം. കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലായ അദ്ദേഹം...
കോവിഡ് ചികിൽസയിൽ നിന്ന് പ്ളാസ്‌മാ തെറാപ്പി പിൻവലിച്ചു
ന്യൂഡെൽഹി: കോവിഡിന് പ്ളാസ്‌മാ തെറാപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തൽ. രോഗം കുറയാനോ മരണം തടയാനോ ഇത് ഫലപ്രദമാവുന്നില്ലെന്ന ഐസിഎംആറിന്റെ വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിനെ തുടർന്ന് നിലവിലെ കോവിഡ് ചികിൽസാ പദ്ധതിയിൽ നിന്ന് പ്ളാസ്‌മാ തെറാപ്പി...
സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്
ന്യൂഡെൽഹി: വിവിധ സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തും. കർണാടക, ബിഹാർ, അസം, ചണ്ഡീഗഢ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗോവ, ഹിമാചൽ പ്രദേശ്, ഡെൽഹി...
മഹാരാഷ്‌ട്ര പോലീസ് ഗൂഢാലോചന നടത്തുന്നു; പരംബീർ സിംഗ് സുപ്രീം കോടതിയിൽ
മുംബൈ: മഹാരാഷ്‌ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖിനെതിരായ അഴിമതി ആരോപണത്തെ തുടർന്ന് തനിക്കെതിരെ പോലീസ് ഗൂഢാലോചന നടത്തുന്നു എന്ന് ആരോപിച്ച് മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് സുപ്രീം കോടതിയെ സമീപിച്ചു....
നാരദ കേസ്; തൃണമൂൽ മന്ത്രിമാർ ഉൾപ്പടെയുള്ള 4 പേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
കൊൽക്കത്ത: നാരദ ഒളിക്യാമറ കേസിൽ തൃണമൂൽ കോൺഗ്രസ് മന്ത്രിമാർ ഉൾപ്പടെയുള്ള 4 പേരുടെ ജാമ്യം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച പ്രത്യേക സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഇന്നലെ...
ഗുസ്‌തി താരം സുശീല്‍ കുമാറിനെ കുറിച്ച് വിവരം നൽകിയാൽ പാരിതോഷികം; ഡെല്‍ഹി പൊലീസ്
ന്യൂഡെല്‍ഹി: ഗുസ്‌തി താരം സുശീല്‍ കുമാറിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡെല്‍ഹി പൊലീസ്. ഒരു ലക്ഷം രൂപയാണ് പാരിതോഷികമായി നല്‍കുക. ഗുസ്‌തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാമ്പ്യനായ 23കാരന്‍ സാഗര്‍...
യാത്രക്കാർ കുറഞ്ഞു; ടെർമിനൽ 2 അടച്ച് ഡെൽഹി വിമാനത്താവളം
ന്യൂഡെൽഹി : യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ കുറവിനെ തുടർന്ന് ഡെൽഹി വിമാനത്താവളത്തിലെ ടെർമിനൽ 2 അടക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ ടെർമിനൽ 2 പ്രവർത്തിക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. ടെർമിനൽ 3...







































