Wed, Sep 23, 2026
38 C
Dubai

കോവിഡ് ഇന്ത്യ; 97,168 രോഗമുക്‌തി, 1,61,736 രോഗബാധ, 879 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,736 പേർക്കുകൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. തുടർച്ചയായ 34ആം ദിവസമാണ് പ്രതിദിന കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്നത്. 97,168 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടി. രാജ്യത്ത് ഇതുവരെ...

മമതയുടെ കുടുംബം നിയന്ത്രിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തൃണമൂൽ മാറി; സുവേന്ദു അധികാരി

കൊൽക്കത്ത: മമത ബാനര്‍ജിയുടെ കുടുംബം നിയന്ത്രിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തൃണമൂല്‍ കോണ്‍ഗ്രസ് പാർട്ടി മാറിയെന്ന് ബിജെപിയിൽ ചേക്കേറിയ മുൻ നേതാവ് സുവേന്ദു അധികാരി. തിരഞ്ഞെടുപ്പിന് ശേഷം തന്റെ റോള്‍ എന്തായിരിക്കുമെന്ന് ബിജെപി...

സ്‌പുട്‌നിക് വാക്‌സിന് ഡിസിജിഐയുടെ അംഗീകാരം

ന്യൂഡെൽഹി: റഷ്യയുടെ സ്‌പുട്‌നിക്-5 വാക്‌സിന് ഡിസിജിഐയുടെ അനുമതി. അടിയന്തര ഉപയോഗത്തിനുള്ള അന്തിമാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ സ്‌പുട്‌നിക്-5 വാക്‌സിന്റെ ഉപയോഗത്തിന് അനുമതി നൽകിയ 60ആമത്തെ രാജ്യമായി ഇന്ത്യ മാറി. കഴിഞ്ഞ ദിവസം വാക്‌സിന് രാജ്യത്തെ...

നിയന്ത്രണങ്ങൾ വകവെക്കാതെ കുംഭമേള; ഷാഹി സ്‌നാന് പങ്കെടുത്ത നൂറിലേറെ പേർക്ക് കോവിഡ്

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ രണ്ടാം തരംഗം ശക്‌തി പ്രാപിക്കുന്നതിനിടെ കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കാറ്റിൽ പറത്തി കുംഭമേള. ചടങ്ങിന് മുന്നോടിയായുള്ള ഷാഹി സ്‌നാന് പങ്കെടുത്ത 102 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി റിപ്പോർട്. കോവിഡ്...

പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പ്; മുർഷിദാബാദിൽ നിന്നും 14 ബോംബുകൾ കണ്ടെത്തി 

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ നിന്നും തിങ്കളാഴ്‌ച 14 ക്രൂഡ് ബോംബുകൾ കണ്ടെടുത്തതായി പോലീസ്. ഏപ്രിൽ 17ന് നടക്കുന്ന അഞ്ചാംഘട്ട വോട്ടെടുപ്പിന്റെ മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. നേരത്തെ ഏപ്രിൽ 10ന്...

മഹാരാഷ്‌ട്രയില്‍ ഫൈവ് സ്‌റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കാൻ തീരുമാനം

മുംബൈ: കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്‌ചാത്തലത്തില്‍ മുംബൈയില്‍ ഫൈവ് സ്‌റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കി മാറ്റുന്നു. അടുത്ത അഞ്ചോ ആറോ ആഴ്‌ചക്കുള്ളില്‍ മൂന്ന് ജംബോ ഫീല്‍ഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും ഫോര്‍ സ്‌റ്റാര്‍,...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ഇന്ന് ചുമതലയേൽക്കും

ന്യൂഡെൽഹി: രാജ്യത്തെ 24ആം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ഇന്ന് ചുമതലയേൽക്കും. സുനിൽ അറോറ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്രയെ നിയമിച്ച് ഇന്നലെയാണ് രാഷ്‌ട്രപതി...

കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങൾ; റായ്‌പൂരിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് കോവിഡ്

റായ്‌പൂർ: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്, വിവിധ സംസ്‌ഥാനങ്ങളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട മോശം വാർത്തകളാണ് അനുദിനം പുറത്തുവരുന്നത്. കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്‌ട്രയിൽ നിന്ന് മാത്രമല്ല ഇത്തരം വാർത്തകൾ ലഭിക്കുന്നത്....
- Advertisement -