Fri, Sep 25, 2026
37 C
Dubai

തിരഞ്ഞെടുപ്പ്; എസ്‌എസ്‌ഇ പരീക്ഷകൾ മാറ്റിവെച്ചു

ന്യൂഡെൽഹി: ഈ മാസം മുതൽ ആരംഭിക്കാനിരുന്ന സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി പരീക്ഷകൾ എസ്‌എസ്‌സി (സ്‌റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ) മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഡെൽഹി പോലീസ് സബ് ഇൻസ്‌പെക്‌ടർ, സിഎപിഎഫ്,...

തിരഞ്ഞെടുപ്പ് പ്രചാരണം; അമിത് ഷായും, പ്രിയങ്ക ഗാന്ധിയും ഇന്ന് അസമിൽ

അസം : സംസ്‌ഥാനത്ത് ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രധാന പാർട്ടികളുടെയെല്ലാം പ്രധാന നേതാക്കൾ പ്രചാരണത്തിന്റെ ഭാഗമായി സംസ്‌ഥാനത്തെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ,...

അവശ്യ മരുന്നുകളുടെ വില കൂടും; 20 ശതമാനം വരെ വർധിച്ചേക്കും

ന്യൂഡെൽഹി: രാജ്യത്ത് അവശ്യ മരുന്നുകളുടെ വില ഉയരുന്നു. ഏപ്രിൽ 1 മുതലാണ് വില വർധന നിലവിൽ വരിക. വേദന സംഹാരികൾ, ആന്റി ബയോട്ടിക്കുകൾ, ആന്റി ഇൻഫെക്‌റ്റീവ് മരുന്നുകൾ എന്നിവയടക്കമുള്ള മരുന്നുകൾക്ക് 20 ശതമാനം...

കർശന ജാഗ്രത; ആൻഡമാനിൽ സഞ്ചാരികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

പോർട്ട് ബ്ളെയർ : കോവിഡ് വ്യാപനത്തിന് ശേഷം വിനോദസഞ്ചാര മേഖല മിക്കയിടങ്ങളിലും പഴയപടിയാകാൻ തുടങ്ങിയതോടെ കർശന നടപടികളുമായി ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങൾ. കോവിഡിനെതിരെ കർശന ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന...

രാജസ്‌ഥാനിൽ ധാന്യപ്പുരയിൽ കുടുങ്ങിയ 5 കുട്ടികൾക്ക് ദാരുണാന്ത്യം

ജയ്‌പൂർ: രാജസ്‌ഥാനിൽ ധാന്യപ്പുരയിൽ കുടുങ്ങിയ 5 കുട്ടികൾക്ക് ദാരുണാന്ത്യം. കളിക്കുന്നതിനിടെ ധാന്യപ്പുരയിൽ കയറിയ കുട്ടികളാണ് ശ്വാസം കിട്ടാതെ മരണപ്പെട്ടത്. രാജസ്‌ഥാനിലെ ബിക്കാനെറിലാണ് സംഭവം. കാലിയായിരുന്നു ധാന്യപ്പുരയിൽ ഓരോരുത്തരായി കയറിയതിന് പിന്നാലെ കണ്ടൈയ്‌നർ അടയുകയും...

ലക്ഷ്യം സുവർണ ബംഗാൾ; ബിജെപി പ്രകടന പത്രിക പുറത്തിറക്കി

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. മമതാ ബാനർജിയുടെ കൈയിൽ നിന്ന് രക്ഷപെടുത്തി ബംഗാളിനെ സ്വർണ ബംഗാളാക്കി മാറ്റുമെന്നാണ് ബിജെപിയുടെ പ്രധാന വാഗ്‌ദാനം. ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബിജെപി പ്രകടന...

ശിശിർ അധികാരി ബിജെപിയിൽ; അതിശയമില്ലെന്ന് തൃണമൂൽ

കൊൽക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിതാവും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ശിശിര്‍ അധികാരി ബിജെപിയിൽ ചേർന്നു. മിഡ്നാപുരില്‍ കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിലാണ് ശിശിര്‍ അധികാരി ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. കാന്തി...

‘അസം പ്രളയ ബാധിതരുടെ കാര്യത്തിൽ മിണ്ടാട്ടമില്ല’; മോദിയെ വിമർശിച്ച് പ്രിയങ്ക

ദിസ്‌പൂർ: 22 കാരിയായ ദിഷ രവിയുടെ ട്വീറ്റിൽ ദുഃഖിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അസം പ്രളയത്തെക്കുറിച്ച് മിണ്ടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി അസമിൽ നടന്ന റാലിയിലാണ് പ്രിയങ്കയുടെ പ്രതികരണം. ദിഷ...
- Advertisement -