കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നിശാപാർട്ടി; ബോളിവുഡ് താരങ്ങൾക്ക് എതിരെ നടപടിക്ക് സാധ്യത

By Trainee Reporter, Malabar News

മുംബൈ: രണ്ടാം ഘട്ട കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്‌ട്രയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബോളിവുഡ് താരങ്ങൾ നിശാപാർട്ടി നടത്തിയെന്ന് പരാതി. ബോളിവുഡ് താരം മലൈക അറോറയുടെ സഹോദരിയും നടിയുമായ അമൃത അറോറയുടെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ പാർട്ടിയാണ് വിവാദത്തിലായത്. സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കാനാണ് സാധ്യത.

അർജുൻ കപൂർ, കരൺ ജോഹർ, സീമ ഖാൻ, കരിഷ്‌മ കപൂർ, ഗൗതം ഖാൻ, മനീഷ് മൽഹോത്ര, സഞ്‌ജയ്‌ കപൂർ, മഹദീപ്, നടാഷ പൂനവാല തുടങ്ങിയവർ പാർട്ടിയിൽ പങ്കെടുത്തിരുന്നു. നിശാപാർട്ടിയുടെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സംഭവത്തിൽ വിവിധ സംഘടനകൾ ബോളിവുഡ് താരങ്ങൾക്ക് എതിരെ ഉയർത്തിയ പ്രതിഷേധത്തിന്റെ പശ്‌ചാത്തലത്തിലാണ് പോലീസ് ഇടപെടൽ.

വിഷയം പരിശോധിച്ച് വരികയാണെന്നും ഉചിതമായ നടപടി ഉടനുണ്ടാകുമെന്നും മുംബൈ പോലീസ് അറിയിച്ചു. കോവിഡ് രോഗവ്യാപനം രൂക്ഷമായതിന് പിന്നാലെ മുംബൈയിൽ സാമൂഹികമായ ഒത്തുചേരലുകൾക്ക് പോലീസ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ വിലക്കുകൾ ലംഘിച്ചാണ് താരങ്ങൾ ഒത്തുചേർന്നത്.

Read also: അതിതീവ്ര കോവിഡ് വൈറസ്; മഹാരാഷ്‌ട്രയിൽ 2 ജില്ലകളിൽ ലോക്ക്ഡൗൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE