കുതിച്ചുയർന്ന് കോവിഡ് ബാധിതരുടെ എണ്ണം; 24 മണിക്കൂറിനിടെ രാജ്യത്ത് 59,118 പുതിയ കേസുകൾ

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. തുടർച്ചയായി രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കടക്കുന്നത്. 53,476 പേർക്കാണ് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത്‌. 32,987 പേർ രോഗമുക്‌തി നേടി. 257 കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്‌ഥിരീകരിച്ചു.

രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,18,46,652 ആയി. 1,12,64,637 പേർ ഇതുവരെ രോഗമുക്‌തി നേടി. 1,60,949 പേരാണ് കോവിഡ് ബാധിച്ച് ഇതിനോടകം രാജ്യത്ത് മരണമടഞ്ഞത്. 4,21,066 പേർ കോവിഡ് ചികിൽസയിൽ തുടരുകയാണ്. രാജ്യത്ത് ഇതുവരെ 5,55,04,440 പേർക്ക് കോവിഡ് വാക്‌സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്‌ട്രയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. 35,952 പേർക്കാണ് ഇന്നലെ സംസ്‌ഥാനത്ത് രോഗം സ്‌ഥിരീകരിച്ചത്.‌ മുംബൈയിൽ മാത്രം 5,504 പേർക്ക് ഇന്നലെ രോഗം സ്‌ഥിരീകരിച്ചു‌. സംസ്‌ഥാനത്ത്‌ പലയിടങ്ങളിലും ഇതിനോടകം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം മഹാരാഷ്‌ട്രയിൽ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നുമുണ്ട്.

Read also: മുംബൈ ആശുപത്രിയിൽ തീപിടുത്തം; 2 പേർ മരിച്ചു, 70 രോഗികളെ മാറ്റിപ്പാർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE