Sun, Sep 27, 2026
31 C
Dubai

ദളിത് പെൺകുട്ടിക്ക് നേരെ പീഡനം; മതം മാറാൻ സമ്മർദ്ദം; യുവാവ് അറസ്‌റ്റിൽ

ഫത്തേപൂർ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്‌ത സംഭവത്തിൽ 23കാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. യുപിയിലെ ഫത്തേപൂർ ജില്ലയിൽ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവം. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ...

ബംഗാളിൽ തൃണമൂൽ ഭരണം മെയ് രണ്ടുവരെ മാത്രം; യോഗി ആദിത്യനാഥ്

കൊൽക്കത്ത: ബംഗാളിൽ മേയ് രണ്ട് വരെ മാത്രമേ മമത ബാനർജിക്ക് മുഖ്യമന്ത്രിയായി തുടരാനാവൂ എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ അവരെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും യോഗി...

കോവിഡ് നിയന്ത്രണാതീതം; ഭോപ്പാലിലും ഇൻഡോറിലും നാളെ മുതൽ രാത്രി കർഫ്യൂ

ഭോപ്പാൽ: അയൽ സംസ്‌ഥാനങ്ങളിലടക്കം കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മധ്യപ്രദേശിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ഭോപ്പാലിലും ഇൻഡോറിലും നാളെ മുതൽ (മാർച്ച് 17) രാത്രി കർഫ്യൂ ഏർപ്പെടുത്തും. സംസ്‌ഥാനത്തെ 8 നഗരങ്ങളിൽ ബുധനാഴ്‌ച മുതൽ...

പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്‌ടാവ് പികെ സിന്‍ഹ രാജിവെച്ചു

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ ഉപദേഷ്‌ടാവ് സ്‌ഥാനത്ത്‌ നിന്ന് പ്രദീപ് കുമാർ സിന്‍ഹ രാജിവെച്ചു. വ്യക്‌തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിയെന്നാണ് റിപ്പോർട്. മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥനായ പികെ സിന്‍ഹയെ 2019ലാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍...

കോവിഡ് രോഗികളുടെ എണ്ണം ഉയരാൻ സാധ്യത; മഹാരാഷ്‌ട്രയിലേക്ക് കേന്ദ്ര സംഘത്തെ അയക്കും

ന്യൂഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗമെന്ന് കേന്ദ്ര സർക്കാർ. മഹാരാഷ്‌ട്രയിൽ രോഗികളുടെ എണ്ണം വൻതോതിൽ ഉയരുന്നത് ഇതിന്റെ സൂചനയാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി...

ബിജെപി പ്രചാരണ വാഹനം തകർത്തു; പിന്നിൽ തൃണമൂലെന്ന് ആരോപണം

കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി പ്രചാരണ വാഹനം തകർത്തെന്ന് ആരോപണം. പുരുലിയയിൽ വച്ചാണ് ബിജെപി പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന രഥയാത്രയിലെ രഥമായി ഉപയോഗിച്ച ബസ് തകർക്കപ്പെട്ടത്....

ദുരഭിമാന കൊലകൾ തടയും; ബാറുകൾ അടച്ചുപൂട്ടും; കോൺഗ്രസ് തമിഴ്‌നാട്ടിൽ

ചെന്നൈ: വൻ വാഗ്‌ദാനങ്ങൾ നൽകി തമിഴ്‌നാട്ടിൽ കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി. ദുരഭിമാന കൊലകൾ തടയാൻ നടപടിയെടുക്കുമെന്നും മിശ്രവിവാഹം ചെയ്‌തവർക്ക് സംരക്ഷണം ഒരുക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു. ചെന്നിയിലെ പാർട്ടി ഓഫീസിലാണ് ചടങ്ങുകൾ നടന്നത്....

ഞങ്ങളുടെ ദൈവത്തെ തരംതാഴ്‌ത്തരുത്; ബിജെപിയോട് കോൺഗ്രസ്

ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീരാമനോട് ഉപമിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത് സിംഗ് റാവത്തിനെതിരെ കോണ്‍ഗ്രസ്. ശ്രീരാമനെ ഒരു മനുഷ്യനുമായും താരതമ്യം ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്...
- Advertisement -