മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ തൃണമൂലിൽ
കൊൽക്കത്ത: മുൻ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കെയാണ് യശ്വന്ത് സിൻഹ തൃണമൂലിൽ എത്തുന്നത്. കൊൽക്കത്തയിലെ പാർട്ടി ഓഫീസിൽ...
മുന്നോട്ടു തന്നെ; അതിർത്തിയിൽ വീടുകൾ പണിത് കർഷകർ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം കൂടുതൽ ശക്‌തമാക്കാൻ ഒരുങ്ങി രാജ്യത്തെ കർഷകർ. സമര പന്തലുകൾക്ക് പകരം വീടുകൾ നിർമിച്ച് ഡെൽഹി അതിർത്തിയിൽ സമരം തുടരുകയാണ് കർഷകർ. സമരം ദീർഘ...
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്‌ളാസ്‌റ്റിക്; രാജ്യത്ത് നിരോധിക്കാൻ തീരുമാനം
ന്യൂഡെൽഹി : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് രാജ്യത്ത് വിലക്ക് ഏർപ്പെടുത്താൻ തീരുമാനം. രാജ്യത്ത് രണ്ട് ഘട്ടങ്ങളിലായി പ്ളാസ്‌റ്റിക് നിരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടം 2022 ജനുവരി 1ആം തീയതി ആരംഭിക്കും. രാജ്യത്ത് വർധിച്ചുവരുന്ന...
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന; 24,882 പുതിയ കേസുകൾ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 24,882 പേർക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌ത കേസുകളെക്കാൾ 7 ശതമാനം കൂടുതലാണ് പുതുതായി റിപ്പോർട് ചെയ്‌തത്. 23,285 പേർക്കായിരുന്നു...
കോവിഡ് വ്യാപനം; പഞ്ചാബിലെ 8 ജില്ലകളിൽ രാത്രി കർഫ്യൂ; സ്‌കൂളുകൾ അടച്ചു
ചണ്ഡീഗഢ്: സംസ്‌ഥാനത്ത് കൊറോണ വൈറസ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പഞ്ചാബ് സർക്കാർ 4 ജില്ലകളിൽ കൂടി രാത്രി കർഫ്യൂ ഏർപ്പെടുത്തി. കൂടാതെ സംസ്‌ഥാനത്തെ എല്ലാ സ്‌കൂളുകളും അടച്ചതായി അധികൃതർ അറിയിച്ചു. ലുധിയാന,...
കർഷക പ്രതിഷേധം; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ ഇന്ന് തുടക്കം
ന്യൂഡെൽഹി : രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധം ഇന്ന് മുതൽ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്‌ഥാനങ്ങളിൽ ഇന്ന് മുതൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ...
മമതക്ക് ഭീഷണിയെന്ന് ആരോപണം; ബിജെപിക്കെതിരെ പരാതിയുമായി തൃണമൂൽ
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ ബിജെപി നേതാക്കൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഉൾപ്പടെ ഭീഷണിപ്പെടുത്തുന്നതായി അറിയിച്ച് തൃണമൂൽ കോൺഗ്രസ്. ഇതുസംബന്ധിച്ച് തൃണമൂൽ എംപിമാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി. അതേസമയം,...
അവധിയും പണിമുടക്കും; ഇന്ന് മുതൽ 4 ദിവസം ബാങ്കുകൾ പ്രവർത്തന രഹിതം
ന്യൂഡെൽഹി : രാജ്യത്ത് ഇന്ന് മുതൽ തുടർച്ചയായി 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. ഇന്നും നാളെയും ഉള്ള അവധിക്ക് പിന്നാലെ 15, 16 തീയതികളിൽ തീരുമാനിച്ചിട്ടുള്ള പണിമുടക്ക് കൂടി ആയപ്പോഴാണ് തുടർച്ചയായി നാല്...







































