Mon, Sep 28, 2026
33 C
Dubai

വിജു എബ്രഹാം ഉൾപ്പടെ 3 പേരെ കേരളാ ഹൈക്കോടതി ജഡ്‌ജിമാരാക്കണം; ശുപാർശ വീണ്ടും

ന്യൂഡെൽഹി: അഭിഭാഷകരായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് സിപി, കെകെ പോൾ എന്നിവരെ കേരള ഹൈക്കോടതി ജഡ്‌ജിമാരാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും ശുപാർശ ചെയ്യാൻ തീരുമാനം. കഴിഞ്ഞ ദിവസം ഡെൽഹിയിൽ ചേർന്ന കൊളീജിയം...

രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തത്‌ 1.8 കോടി ഡോസ് കോവിഡ് വാക്‌സിൻ

ന്യൂഡെൽഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌ത കോവിഡ് വാക്‌സിൻ ഡോസ് 1.8 കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വ്യാഴാഴ്‌ച മാത്രം 14 ലക്ഷം ഡോസ് വാക്‌സിൻ നൽകിയതായും മന്ത്രാലയം വ്യക്‌തമാക്കി. 68,53,083 ആരോഗ്യപ്രവർത്തകർക്കും 60,90,931...

സമൂഹ മാദ്ധ്യമങ്ങളെയും ഒടിടികളെയും നിയന്ത്രിക്കാൻ കടുത്ത നിയമനിർമാണം വേണം; സുപ്രീംകോടതി

ന്യൂഡെൽഹി : രാജ്യത്ത് സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം തടയുന്നതിനും, ഒടിടി പ്ളാറ്റ്ഫോമുകളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനും കടുത്ത നിയമനിർമാണം ആവശ്യമെന്ന് വ്യക്‌തമാക്കി സുപ്രീംകോടതി. ഇതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾക്ക് മൂർച്ച പോരെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു....

വിലക്കയറ്റത്തിന് എതിരെ ശബ്‍ദം ഉയർത്തൂ; കോൺഗ്രസിന്റെ ഹാഷ്‌ടാഗ് ക്യാംപയിൻ

ന്യൂഡെൽഹി: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വില ഉൾപ്പടെയുള്ളവക്ക് എതിരെ സമൂഹ മാദ്ധ്യമങ്ങളിൽ ക്യാംപയിൻ സംഘടിപ്പിച്ച് കോൺഗ്രസ്. 'വിലക്കയറ്റത്തിന് എതിരെ ശബ്‌ദമുയർത്തൂ' (Speak Up Against Price Rise) എന്ന ഹാഷ്‌ടാഗോടെയാണ് ക്യാംപയിൻ. രാജ്യത്ത് പെട്രോൾ,...

താണ്ഡവ് വിവാദം; ആമസോൺ മേധാവിയുടെ അറസ്‌റ്റ് സുപ്രീം കോടതി തടഞ്ഞു

ന്യൂഡെൽഹി: 'താണ്ഡവ്' വെബ്‌സീരീസുമായി ബന്ധപ്പെട്ട് ആമസോൺ പ്രൈം മേധാവി അപർണ പുരോഹിതിന്റെ അറസ്‌റ്റ് സുപ്രീം കോടതി തടഞ്ഞു. അതേസമയം, അന്വേഷണവുമായി സഹകരിക്കണമെന്ന് അപർണക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. അറസ്‌റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ...

പീഡന പരാതി പിൻവലിക്കാൻ സമ്മർദ്ദം; യുപിയിൽ 21കാരി ജീവനൊടുക്കി

ലഖ്‌നൗ: ഉത്തർ പ്രദേശിൽ പീഡനത്തിന് ഇരയായ യുവതി ആത്‍മഹത്യ ചെയ്‌തു. കേസ് പിൻവലിക്കാനുള്ള സമ്മർദ്ദം താങ്ങാനാകാതെയാണ് 21കാരി ജീവനൊടുക്കിയത്. യുപിയിലെ സംഭാൽ ജില്ലയിലാണ് സംഭവം. യുവതിയുടെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട് പ്രതി ആശിഷിന്റെ പിതാവ്, മാതാവ്,...

നന്ദിഗ്രാമിൽ മമത; തൃണമൂൽ സ്‌ഥാനാർഥി പട്ടിക പുറത്ത്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പുറത്തിറക്കി. മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിൽ മൽസരിക്കും. തൃണമൂലിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ സുവേന്ദു അധികാരി, മമത നന്ദിഗ്രാമിൽ മൽസരിക്കണമെന്ന് നേരത്തെ വെല്ലുവിളി ഉയർത്തിയിരുന്നു. നന്ദിഗ്രാമിലടക്കം...

സുശാന്തിന്റെ മരണം; റിയ ചക്രബർത്തി ഉൾപ്പടെ 33 പേർക്ക് എതിരെ കുറ്റപത്രം

ന്യൂഡെൽഹി: സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രബർത്തി അടക്കം 33 പേർക്ക് എതിരെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ കുറ്റപത്രം. മുംബൈയിലെ പ്രത്യേക കോടതിയിലാണ് 12,000 പേജുള്ള കുറ്റപത്രം...
- Advertisement -