Mon, Sep 28, 2026
32 C
Dubai

കോവിഡ് ഇന്ത്യ; 13,123 രോഗമുക്‌തി, 14,989 പുതിയ കേസുകൾ, 98 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,989 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചു. 13,123 പേർ രോഗമുക്‌തി നേടിയപ്പോൾ 98 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത്...

രാഷ്‌ട്രപതിയും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിക്കും

തിരുവനന്തപുരം: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കും. ഡെൽഹിയിലെ ആർമി ആശുപത്രിയിൽ വെച്ചാകും അദ്ദേഹം വാക്‌സിൻ സ്വീകരിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വാക്‌സിൻ സ്വീകരിക്കുന്നുണ്ട്. തൈക്കാട് സ്‍ത്രീകളുടേയും...

ഗാംഗുലിക്ക് സ്വാഗതം, തീരുമാനം എടുക്കേണ്ടത് അദ്ദേഹം; ബിജെപി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിക്ക് പൂർണ സ്വാഗതമെന്ന് ബിജെപി. മാർച്ച് 7ന് കൊൽക്കത്തയിൽ മോദി നടത്തുന്ന റാലിയിൽ ഗാംഗുലി...

‘കോൺഗ്രസിനൊപ്പം ഭരണം സുരക്ഷിതമല്ല, കൂടുതൽ സീറ്റുകൾ നൽകാനാവില്ല’; ഡിഎംകെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകാനാവില്ലെന്ന് ഡിഎംകെ. കോൺഗ്രസ് എംഎൽഎമാർക്കൊപ്പം ഭരണം സുരക്ഷിതമല്ലെന്നും മറ്റ് സംസ്‌ഥാനങ്ങളിലെ കോൺഗ്രസിന്റെ വീഴ്‌ച മുന്നറിയിപ്പാണെന്നുമാണ് ഡിഎംകെ പക്ഷം. ഇത്തവണ ഭരണം...

യുപിയിൽ കാണാതായ 12കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ; പ്രതി അറസ്‌റ്റിൽ

ബുലന്ദ്‌ഷഹർ: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്ന് കാണാതായ 12 വയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗ്രാമത്തിലെ തന്നെ ഹരേന്ദ്ര(22) എന്നയാളുടെ വീടിനടുത്തുള്ള കുഴിയിൽ കുഴിച്ചിട്ട നിലയിൽ ആയിരുന്നു മൃതദേഹം....

ഒരു ലക്ഷത്തിന് മുകളിലെ പണമിടപാടുകൾ അറിയിക്കണം; ബാങ്കുകൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പണമിടപാടുകൾ സംബന്ധിച്ച് ബാങ്കുകൾക്ക് നിർദേശങ്ങൾ നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ബാങ്കുകൾ ദൈനംദിന റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. അസാധാരണമായ പണമിടപാടുകൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. ബാങ്ക്...

ബിജെപിക്ക് വോട്ട് ചെയ്യരുത്; നേമത്ത് പ്രത്യേക പ്രചാരണത്തിന് കർഷകർ

ന്യൂഡെൽഹി: കേരളം ഉൾപ്പടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് ഇടങ്ങളിൽ ബിജെപിക്ക് എതിരെ പ്രചാരണം നടത്താൻ കർഷകർ രംഗത്ത് ഇറങ്ങും. കർഷകദ്രോഹ നയങ്ങൾ സ്വീകരിക്കുന്ന ബിജെപിക്ക് വോട്ട് നൽകരുതെന്ന് ജനങ്ങളോട് അഭ്യർഥിക്കുമെന്ന് കർഷക...

ബംഗാളിൽ അധികാരത്തിലെത്താൻ ഒരു ഫാസിസ്‌റ്റ് ശക്‌തിയെയും അനുവദിക്കില്ല; തേജസ്വി യാദവ്

പറ്റ്‌ന: പശ്‌ചിമ ബംഗാളിൽ ഒരു 'ഫാസിസ്‌റ്റ് ശക്‌തി'യെയും അധികാരത്തിൽ എത്താൻ അനുവദിക്കില്ല എന്നതിനാണ് മുൻഗണനയെന്ന് രാഷ്‌ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് എല്ലാവിധ പിന്തുണയും വാഗ്ദാനം...
- Advertisement -