കോവിഡ് ഇന്ത്യ; 14,392 രോഗമുക്‌തി, 18,711 രോഗബാധ, 100 മരണം

By Staff Reporter, Malabar News
india covid
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,711 പുതിയ കോവിഡ്-19 കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത കോവിഡ് രോഗബാധിതരുടെ എണ്ണം 1,12,10,799 ആയി ഉയർന്നു. രാജ്യത്ത് ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് 100 പേർ മരണപ്പെട്ടതായും 14,392 പേർ രോഗമുക്‌തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ രാജ്യത്ത് 1,84,523 സജീവ കേസുകളാണുള്ളത്. 1,08,68,520 ആളുകളാണ് ഇതുവരെയായി കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം 1,57,756 മരണങ്ങൾ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌തു.

മാർച്ച് 6 വരെ 22,14,30,507 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. ഇതിൽ 7,37,830 സാമ്പിളുകൾ വെള്ളിയാഴ്‌ച മാത്രം പരോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.

അതേസമയം രാജ്യത്ത് വാക്‌സിൻ വിതരണം പുരോഗമിക്കുകയാണ്. ഇതുവരെ 2,09,22,344 ആളുകൾക്കാണ് വാക്‌സിൻ നൽകിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാർച്ച് ഒന്നിനാണ് വാക്‌സിനേഷൻ ഡ്രൈവിന്റെ രണ്ടാം ഘട്ടം രാജ്യത്ത് ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE