Sat, Oct 3, 2026
32 C
Dubai

ചെങ്കോട്ടയിലെ സംഘർഷത്തിന് ശേഷം നൂറുകണക്കിന് കർഷകരെ കാണാനില്ലെന്ന് പരാതി

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ ഡെൽഹിയിലെ ട്രാക്‌ടർ റാലിയിൽ പങ്കെടുക്കാനെത്തിയ നൂറിലധികം സമരക്കാരെ കാണാനില്ലെന്ന് പരാതി. പഞ്ചാബിന്റെ വിവിധയിടങ്ങളിൽ നിന്ന് റാലിയിൽ പങ്കെടുക്കാനെത്തിയ കർഷകരെയാണ് ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ശേഷം കാണാതായത്. പഞ്ചാബ് ഹ്യൂമൺ റൈറ്റ്‌സ്...

ശശികല നാളെ ആശുപത്രി വിടും

ബംഗളൂര്: കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അമ്മ മക്കൾ മുന്നേറ്റ കഴഗം നേതാവുമായ വികെ ശശികല നാളെ ആശുപത്രി വിടും. നിലവിൽ ബംഗളൂര് വിക്ടോറിയ ആശുപത്രിയിലുള്ള...

തൃണമൂലിൽ നിന്നും ഒഴുക്ക് തുടരുന്നു; മുൻ മന്ത്രിയടക്കം അഞ്ച് പേർ ബിജെപിയിൽ

കൊൽക്കത്ത: ബംഗാളിലും രാഷ്‌ട്രീയ കുതിരക്കച്ചവടത്തിന് അരങ്ങൊരുക്കി ബിജെപി. അതിന്റെ സൂചനയെന്നോണം പശ്‌ചിമ ബംഗാൾ മുൻമന്ത്രി രാജീബ് ബാനർജിയടക്കം അഞ്ച് തൃണമൂൽ നേതാക്കൾ ബിജെപിയിൽ ചേരും. അതിനായി ഇവർ ഡെൽഹിയിലേക്ക് യാത്ര തിരിച്ചു. നാളെ...

ഡെൽഹി സ്‌ഫോടനം; ഇറാൻ പൗരൻമാരെ ചോദ്യം ചെയ്യുന്നു

ന്യൂഡെൽഹി: ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇറാൻ പൗരൻമാരെ പോലീസ് ചോദ്യം ചെയ്യുന്നു. ഡെൽഹിയിൽ താമസമാക്കിയ വിസ കാലാവധി കഴിഞ്ഞവരെയാണ് ചോദ്യം ചെയ്യുന്നത്. അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ജെയ്ഷ് അൽ...

കാർഷിക നിയമങ്ങൾ പിൻവലിക്കുക; സ്വകാര്യ ബില്ലിന് അനുമതി തേടി കെകെ രാഗേഷ് എംപി

ന്യൂഡെൽഹി: കര്‍ഷക വിരുദ്ധമായ കേന്ദ്ര കാർഷിക ബില്ല് പിന്‍വലിക്കണമെന്ന ആവശ്യവുമായി പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് കെകെ രാഗേഷ് എംപി. കേന്ദ്രസർക്കാർ അവതരിപ്പിച്ച മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നാണ് കെകെ രാഗേഷ് സ്വകാര്യ ബില്ലിലൂടെ...

നിലപാടിൽ മാറ്റമില്ല; കാർഷിക നിയമങ്ങൾ മരവിപ്പിച്ച് നിർത്താമെന്ന് മോദി

ന്യൂഡെൽഹി: പ്രക്ഷോഭങ്ങൾ ശക്‌തമാകുമ്പോഴും കർഷകർക്ക് അനുകൂലമായ തീരുമാനം എടുക്കാതെ കേന്ദ്രസർക്കാർ. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും മരവിപ്പിച്ച് നിർത്താമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കർഷകർക്ക് ഇതിൻമേൽ ചർച്ച നടത്തി തീരുമാനം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു....

കർഷക സമരം; സർവകക്ഷി യോഗത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡെൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവകക്ഷി യോഗത്തിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ പാർട്ടികൾ. കാർഷിക ബില്ലുകൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിന് എതിരെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. കോൺഗ്രസ്,...

ഡെൽഹി സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് അൽ ഹിന്ദ്

ന്യൂഡെൽഹി: ഇസ്രായേല്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരവാദ സംഘടനയായ ജെയ്ഷ് അല്‍ ഹിന്ദ്. സമൂഹമാദ്ധ്യമ പോസ്‌റ്റിലൂടെയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. അതേസമയം എംബസിക്ക് മുന്നില്‍ സ്‌ഫോടനം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമം...
- Advertisement -