ഹെലികോപ്‌ടറില്‍ റോന്ത് ചുറ്റുന്ന ചതിയന്‍; പ്രധാനമന്ത്രിക്കെതിരെ കനയ്യ കുമാർ

By Syndicated , Malabar News
KANHAIYA KUMAR
Ajwa Travels

ന്യൂഡെല്‍ഹി: കര്‍ഷകർ രാജ്യതലസ്‌ഥാനത്ത് പ്രവേശിക്കുന്നത് തടയാനായി അതിര്‍ത്തികള്‍ അടച്ച കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് കനയ്യ കുമാര്‍. ഹെലികോപ്‌ടറില്‍ റോന്ത് ചുറ്റുന്ന ചതിയന്‍ കമ്പിവേലികള്‍ ഉപയോഗിച്ച് കര്‍ഷകരെ തടയുകയാണെന്നാണ് കനയ്യ കുമാര്‍ പ്രതികരിച്ചത്.

‘ഹെലികോപ്‌ടറില്‍ റോന്തുചുറ്റുന്ന ചതിയന്‍ ട്രാക്‌ടര്‍ ഓടിച്ചെത്തുന്ന കര്‍ഷകര്‍ ഡെല്‍ഹിയിലേക്ക് കടക്കാതിരിക്കാന്‍ അതിര്‍ത്തികളില്‍ കമ്പിവേലികള്‍ വെച്ചടച്ചിരിക്കുകയാണ്,’ കനയ്യ കുമാര്‍ ട്വീറ്റ് ചെയ്‌തു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ട് മാസത്തിലേറെയായി കർഷകർ തെരുവില്‍ പ്രതിഷേധിക്കുമ്പോഴും നിയങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് അന്തിമമായ ഒരു തീരുമാനം കേന്ദ്രം ഇതുവരെയും എടുത്തിട്ടില്ല.

അതേസമയം കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബ് സര്‍ക്കാര്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് പൊലീസ് കേസ് ചുമത്തിയ കര്‍ഷകര്‍ക്ക് നിയമസഹായം വേഗത്തില്‍ നല്‍കാനുള്ള നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു. നിയമങ്ങൾ പിൻവലിക്കാതെ ഒരു വിട്ടുവീഴ്‌ചക്കും തയ്യാറല്ലെന്നാണ് ഇപ്പോഴും കർഷരുടെ നിലപാട്.

Read also: പോലീസിന്റെ കർഷകവിരുദ്ധ നടപടി അവസാനിപ്പിക്കുന്നത് വരെ ചർച്ചക്കില്ല; കിസാൻ മോർച്ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE