രാമന്റെ ഇന്ത്യയിൽ പെട്രോൾ വില 93; രാവണന്റെ ലങ്കയിൽ? വിമർശനവുമായി സുബ്രഹ്‌മണ്യൻ സ്വാമി

By News Desk, Malabar News
Subrahmanian Swamy About petrol price
Subrahmanian Swamy
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിൽ തുടർച്ചയായി കുതിച്ചുയരുന്ന ഇന്ധനവിലയെ വിമർശിച്ച് രാജ്യസഭാ എംപി സുബ്രഹ്‌മണ്യൻ സ്വാമി. ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌ത അദ്ദേഹത്തിന്റെ കുറിപ്പ് ഇതിനോടകം തന്നെ ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു.

‘രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93, സീതയുടെ നേപ്പാളിൽ 53 രൂപ, രാവണന്റെ ലങ്കയിൽ 51 രൂപയും’ എന്നായിരുന്നു സുബ്രഹ്‌മണ്യൻ സ്വാമിയുടെ ട്വീറ്റ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ജനശ്രദ്ധ നേടിയ എംപിയുടെ ട്വീറ്റ് നിരവധി ആളുകൾ റീട്വീറ്റും ചെയ്‌തു. ആഗോളവിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില താരതമ്യേന കുറവായിരുന്നിട്ടും രാജ്യത്തെ ഇന്ധനവിലയിൽ തുടർച്ചയായി വർധനവ് ഉണ്ടാകുന്നതിന് എതിരേയായിരുന്നു എംപിയുടെ വിമർശനം.


രാജ്യതലസ്‌ഥാനമായ ഡെൽഹിയിൽ പെട്രോൾ ലിറ്ററിന് 83.30 രൂപയും ഡീസലിന് 76.48 രൂപയുമാണ് വില. മുംബൈയിൽ യഥാക്രമം 92.86 രൂപയും 86.30 രൂപയുമാണ് വില. അതേസമയം, പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാകില്ലെന്നും എക്‌സൈസ് തീരുവ കുറച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വിശദീകരിച്ചു. കേന്ദ്രസർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

Also Read: 5 വർഷ കാലയളവിൽ രാജ്യത്ത് ആത്‍മഹത്യ ചെയ്‌തത് 58,243 കർഷകർ; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE