വാക്‌സിനേഷൻ; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്താൻ മോദി
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്‌ച നടത്തും. തിങ്കളാഴ്‌ച വൈകിട്ട് 4 മണിക്ക് യോഗം ചേരുമെന്നാണ് അധികൃതർ അറിയിച്ചത്.
രണ്ട് വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗ...
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാക്കിർ റഹ്‌മാൻ ലഖ്‌വിക്ക് 15 വർഷം തടവ്
ഇസ്‌ലാമാബാദ്: 2008 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കർ ഇ ത്വയ്യിബ തീവ്രവാദിയുമായ സാക്കിർ റഹ്‌മാൻ ലഖ്‌വിക്ക് 15 വർഷം തടവ്. പാകിസ്‌ഥാനിലെ ഭീകരവിരുദ്ധ കോടതിയാണ് ലഖ്‌വിക്ക് തടവുശിക്ഷ വിധിച്ചതെന്ന് പാകിസ്‌ഥാൻ മാദ്ധ്യമങ്ങൾ...
എട്ടാംവട്ട ചർച്ചയും പരാജയം; അടുത്ത ഘട്ടം 15ന്; സമരം ശക്‌തമാക്കും
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിൽക്കുകയും ഭേദഗതികൾ ആകാമെന്ന് കേന്ദ്രം ആവർത്തിക്കുകയും ചെയ്‌തതോടെ എട്ടാംവട്ട ചർച്ചയും പരാജയം. പ്രതിഷേധ സൂചകമായി കർഷകർ ഉച്ചഭക്ഷണം ഉപേക്ഷിക്കുകയും മൗന വ്രതമെടുക്കുകയും ചെയ്‌തു.
കർഷകരുടെ താൽപര്യങ്ങളെ...
വംശനാശ ഭീഷണി നേരിടുന്ന ഡോൾഫിനെ കൊന്നു; 3 പേർ അറസ്‌റ്റിൽ
ലക്‌നൗ: വംശനാശ ഭീഷണി നേരിടുന്ന ഡോൾഫിനെ വടിയും കോടാലിയും ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഉത്തർ പ്രദേശിൽ 3 പേർ അറസ്‌റ്റിൽ. ഡോൾഫിനെ ഉപദ്രവിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് ഇവരെ അറസ്‌റ്റ്...
കാര്‍ഷിക നിയമം; ചര്‍ച്ചയില്‍ നാടകീയ രംഗങ്ങള്‍, കര്‍ഷകര്‍ മൗനവ്രതത്തില്‍
ന്യൂഡെല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കാര്‍ഷിക സംഘടനകളും, കേന്ദ്രസര്‍ക്കാരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ നാടകീയ രംഗങ്ങള്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വ്യക്‌തമാക്കിയാല്‍ മാത്രമേ ചര്‍ച്ചയില്‍ സംസാരിക്കുള്ളൂ...
കോവിഡ്; ഭൂട്ടാനിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്‌തു
തിംഫു: ലോകമെമ്പാടും കോവിഡ് പ്രതിസന്ധി നിലനിൽക്കെ ആശങ്കകളൊഴിഞ്ഞ ഭൂട്ടാനിൽ ഭീതി പരത്തി ആദ്യ കോവിഡ് മരണം. വൈറസ് വ്യാപനം തുടങ്ങി 10 മാസത്തിന് ശേഷമാണ് ഭൂട്ടാനിൽ കോവിഡ് ബാധിച്ച് ഒരാൾ മരിക്കുന്നത്.
തലസ്‌ഥാന നഗരിയായ...
ബദ്വാൻ കൂട്ടബലാൽസംഗ കേസ്; വനിതാ കമ്മീഷൻ അംഗത്തിന് എതിരെ പ്രിയങ്ക ഗാന്ധി
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ബദ്വാൻ ജില്ലയിൽ 50 വയസുകാരി കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ അംഗത്തിന്റെ പരാമർശത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സ്‌ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ട...
ബ്രിട്ടനിൽ നിന്നെത്തുന്നവർക്ക് ക്വാറന്റയിൻ മാനദണ്ഡങ്ങൾ കർശനമാക്കി ഡെൽഹി സർക്കാർ
ന്യൂഡെൽഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ രൂക്ഷമായ ബ്രിട്ടനിൽ നിന്നും എത്തുന്നവർക്ക് ക്വാറന്റയിൻ മാനദണ്ഡങ്ങൾ കർശനമാക്കി ഡെൽഹി സർക്കാർ. ഡെൽഹിയിലെ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനാണ് ബ്രിട്ടനിൽ നിന്നും തിരിച്ചെത്തുന്നവരെ കർശന നിയന്ത്രണങ്ങൾക്ക്...








































