റിയ ചക്രബര്‍ത്തിയും സഹോദരനും സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിയും, സഹോദരന്‍ ഷൊവിക് ചക്രബര്‍ത്തിയും സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ മുംബൈ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.
കുറ്റം സമ്മതിക്കാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണസംഘം...
പ്രശാന്ത് ഭൂഷണ്‍; തെഹല്‍ക കോടതി അലക്ഷ്യക്കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡെല്‍ഹി : അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെയുള്ള 2009 ലെ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 2009 ല്‍ തെഹല്‍ക മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ ചിലര്‍ അഴിമതിക്കാരാണെന്ന ആരോപണത്തെ തുടര്‍ന്നാണ്...
ഇന്ത്യ-ചൈന; മോസ്‌കോയില്‍ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന്
ന്യൂഡെല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന് നടക്കും. മോസ്‌കോയില്‍ വച്ച് നടക്കുന്ന ചര്‍ച്ച നിര്‍ണ്ണായകമാകുമെന്നാണ് ഇരു രാജ്യങ്ങളുടെയും പ്രതീക്ഷ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി...
റഫാല്‍: ഔദ്യോഗിക കൈമാറ്റം ഇന്ന്
അംബാല: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും. അംബാല വ്യോമസേനാ താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറെൻസ് പാര്‍ലി മുഖ്യാതിഥി ആകും. ഇതോടെ 'ഗോള്‍ഡന്‍ ആരോസ്' എന്ന പേരിലുള്ള വ്യോമസേനയിലെ...
എസ്.പി.ബി; ശ്വാസകോശം മാറ്റി വെക്കുന്നുവെന്നത് വ്യാജ വാര്‍ത്തയെന്ന് ആശുപത്രി അധികൃതര്‍
ചെന്നൈ : കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ശ്വാസകോശം മാറ്റിവച്ചേക്കുമെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ആശുപത്രി അധികൃതര്‍. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. കോവിഡ് ബാധയെ തുടര്‍ന്ന്...
മഹാമാരിയുടെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്‌ത് മോദിയും സൗദി രാജാവും
ന്യൂഡെല്‍ഹി: സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവുമായി, പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോണില്‍ സംസാരിച്ചു.
കോവിഡ് മഹാമാരി അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തി കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച...
കോവിഡ് വാക്‌സിന്‍; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നോട്ടീസ് അയച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നോട്ടീസയച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍. ഓക്സ്ഫോർഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണം മറ്റുരാജ്യങ്ങള്‍ നിര്‍ത്തിവച്ചകാര്യം ഡ്രഗ്‌സ് കണ്‍ട്രോളറെ അറിയിക്കാതിരുന്നതിനെ...
നിയമത്തെ വെല്ലുവിളിച്ച് ബിജെപി; മാസ്‌ക്കില്ലാത്ത 1000ത്തിലധികം സ്ത്രീകളുമായി ഇന്‍ഡോറില്‍ കലശ് യാത്ര
ഇന്‍ഡോര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും കാറ്റില്‍പറത്തി മധ്യപ്രദേശിലെ മന്ത്രി തുള്‍സി സിലാവതിന് പിന്തുണയര്‍പ്പിച്ച് അനുയായികളായ ബി.ജെ.പി പ്രവര്‍ത്തകര്‍ കലശ് യാത്ര എന്ന പേരില്‍ വന്‍ റാലി നടത്തി. ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയുമാണ് എല്ലാ...







































