മഹാമാരിയുടെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്‌ത്‌ മോദിയും സൗദി രാജാവും

By News Desk, Malabar News
MalabarNews_PM modi and king salman
Representation Image
Ajwa Travels

ന്യൂഡെല്‍ഹി: സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍  അസീസ് അല്‍ സൗദ് രാജാവുമായി, പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോണില്‍ സംസാരിച്ചു.

കോവിഡ് മഹാമാരി അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തി കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി. ജി20 കൂട്ടായ്മയില്‍ സൗദി അറേബ്യ വഹിക്കുന്ന നേതൃത്വം കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതിന് ഏറെ സഹായകമായതായി നേതാക്കള്‍ വിലയിരുത്തി. ജി20 തലത്തില്‍ സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ മഹാമാരിയെ നേരിടുന്നതിന് സഹായിച്ചതായി ഇരു നേതാക്കളും സമ്മതിച്ചു.

കോവിഡ് കാലത്ത് പ്രവാസി ഇന്ത്യക്കാര്‍ക്ക് സൗദി നല്‍കുന്ന സഹായങ്ങള്‍ക്ക് പ്രധാനമന്ത്രി, സല്‍മാന്‍ രാജാവിന് നന്ദി അറിയിച്ചു. ഇന്ത്യയും സൗദിയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തില്‍ സംതൃപ്തി പ്രകടിപ്പിച്ച ഇരു രാഷ്ട്ര നേതാക്കളും ബന്ധം കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE