മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകും
ഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകും. സൂറത്ത് സെഷൻ കോടതിയിൽ നേരിട്ട് ഹാജരായാണ് രാഹുൽ ഗാന്ധി അപ്പീൽ നൽകുക. മൂന്ന്...
‘പ്രതിപക്ഷ കൂട്ടായ്‌മയുടെ നേതൃസ്‌ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണം’; ശശി തരൂര്‍
ന്യൂഡെൽഹി: പ്രതിപക്ഷ കൂട്ടായ്‌മയുടെ നേതൃസ്‌ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണമെന്ന് ശശി തരൂര്‍ എംപി. പ്രതിപക്ഷ സഖ്യത്തിന്റെ നേതൃസ്‌ഥാനത്തെത്താന്‍ കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നതിനിടെ ആണ് നേതൃത്വത്തെ വെട്ടിലാക്കിയുള്ള തരൂരിന്റെ പ്രതികരണം. നേതൃസ്‌ഥാനത്ത് താനായിരുന്നെങ്കില്‍ പ്രദേശിക പാര്‍ട്ടിയെ...
അദാനിക്കെതിരെ സെബി അന്വേഷണം ആരംഭിച്ചതായി റിപ്പോർട്
ഡെൽഹി: അദാനിക്കെതിരെ സെബി അന്വേഷണം ആരംഭിച്ചതായി റിപ്പോർട്. അദാനി ഗ്രൂപ്പിന്റെ സ്‌ഥാപകൻ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് ബന്ധമുള്ള 3 ഓഫ് ഷോർ കമ്പനികളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
വിനോദ് അദാനിയുമായി ബന്ധമുള്ള മൂന്ന്...
മാനനഷ്‌ട കേസ്; രാഹുൽ ഗാന്ധിയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
ഡെൽഹി: മാനനഷ്‌ട കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന രാഹുൽ ഗാന്ധിയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഗുജറാത്ത് ഭിവണ്ടി മജിസ്‌റ്ററേട്ട് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. മഹാത്‌മാഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന...
സാമ്പത്തിക വർഷത്തിന് തുടക്കം; കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ പ്രാബല്യത്തിൽ
ഡെൽഹി: 2023-24 സാമ്പത്തിക വർഷത്തിന് ഇന്ന് തുടക്കം. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലെ സാധനങ്ങളുടെ വില വ്യത്യാസം...
‘മോദിയുടെ ബിരുദത്തിന്റെ വിവരങ്ങൾ കെജ്‌രിവാളിന് കൈമാറേണ്ട’; ഉത്തരവ് റദ്ദാക്കി കോടതി
ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് റദ്ദ് ചെയ്‌ത് ഗുജറാത്ത് ഹൈക്കോടതി. കൂടാതെ അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴ ഹൈക്കോടതി ചുമത്തി.
കേന്ദ്ര...
തൈര് പാക്കറ്റുകളിൽ ‘ദഹി’ വേണ്ട; പ്രാദേശിക വാക്ക് തന്നെ മതിയെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി
ന്യൂഡെൽഹി: തൈര് പാക്കറ്റുകളിൽ ഹിന്ദി വാക്കായ 'ദഹി' എന്ന് ചേർക്കണമെന്ന ഉത്തരവ് പിൻവലിച്ചു കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി. തൈരിന്റെ പ്രാദേശിക പദത്തിന് പകരം 'ദഹി' എന്ന ഹിന്ദി വാക്ക് ചേർക്കണമെന്ന ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ...
അപൂർവ രോഗങ്ങൾക്കുള്ള മരുന്നിന് നികുതി ഇളവുമായി കേന്ദ്രം
ന്യൂഡെൽഹി: അപൂർവ രോഗങ്ങളുടെ മരുന്നിന് കസ്‌റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവ്. വൃക്ക സംബന്ധമായ അസുഖങ്ങൾ, വിളർച്ച, കാൻസർ തുടങ്ങിയ അപൂർവ രോഗങ്ങളുടെ 51 മരുന്നുകളാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കൂടാതെ, ചികിൽസയ്‌ക്ക്...







































