നെഹ്‌റു-ഗാന്ധി വംശത്തെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നു; ശിവസേന
മുംബൈ: പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സ്‌മരണകൾ മായ്‌ക്കാൻ മാത്രമല്ല, നെഹ്‌റു-ഗാന്ധി വംശത്തിന്റെ സാധ്യതകളെ നശിപ്പിക്കാനും ബിജെപി ആഗ്രഹിക്കുന്നുവെന്ന് ശിവസേന. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ്...
അഗ്‌നിപഥ് പ്രതിഷേധം; ബിജെപി എംഎൽഎക്ക് നേരെ ആക്രമണം
നവാഡ: കേന്ദ്ര സർക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്‌തമാകുന്നു. ബിഹാറിലെ ജെഹാനാബാദ്, നവാഡ, സഹർസ എന്നിവിടങ്ങളിലും വിദ്യാർഥികൾ കടുത്ത പ്രതിഷേധത്തിലാണ്. പ്രതിഷേധത്തിനിടെ ബിജെപി എംഎൽഎ അരുണാ ദേവി ആക്രമിക്കപ്പെട്ടു.
അരുണായുടെ കാർ അക്രമികൾ...
എല്ലാം നിർത്തണമെന്ന് പറയുന്നില്ല, പക്ഷെ നിയമാനുസൃതം ആയിരിക്കണം; യുപിയിലെ പൊളിക്കലുകളിൽ സുപ്രീം കോടതി
ന്യൂഡെൽഹി: നബിവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വീട് പൊളിക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ നടപടികളും നിർത്തണമെന്ന് പറയുന്നില്ലെന്നും പക്ഷെ, പൊളിക്കലുകൾ നിയമാനുസൃതം ആയിരിക്കണമെന്നും...
അഗ്‌നിപഥ് പദ്ധതിക്ക് എതിരെ പ്രതിഷേധം ശക്‌തം; ട്രെയിനിന് തീവച്ച് ഉദ്യോഗാർഥികൾ
കൊൽക്കത്ത: കേന്ദ്ര സർക്കാർ കൊണ്ടുവന്ന സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്‌നിപഥിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു. പദ്ധതി കൊണ്ടുവന്നതിൽ പ്രതിഷേധവുമായി എഴ് സംസ്‌ഥാനങ്ങളിലെ ഉദ്യോഗാർഥികൾ തെരുവിലിറങ്ങി. ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയിനിന് തീവെച്ചും ദേശീയ...
രാജ്ഭവൻ മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു
ന്യൂഡെൽഹി: രാഹുൽ ഗാന്ധിക്ക് എതിരായ ഇഡി നടപടിയിൽ കെപിസിസിയുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രവർത്തകർ...
മധ്യപ്രദേശിൽ വാഹനാപകടം; കുഞ്ഞടക്കം 7 മരണം
ചിന്ദ്വാര: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ വൻ വാഹനാപകടം. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. കുട്ടി ഉൾപ്പെടെ 7 പേർ അപകടത്തിൽ കൊല്ലപ്പെട്ടു.
മൊദാമാവ് ഗ്രാമത്തിൽ രാത്രി രണ്ട് മണിയോടെയാണ് സംഭവം. വാഹനം...
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 12,213 പുതിയ കേസുകൾ
ന്യൂഡെൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ വലിയ ഉയർച്ച. നിലവിൽ 12,000ത്തിന് മുകളിലാണ് രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ 12,213 കോവിഡ് ബാധിതരാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്....
രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്; ഇന്ന് രാജ്ഭവനുകൾ ഉപരോധിക്കും
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) നടപടിയിലും എഐസിസി ആസ്‌ഥാനത്തേക്ക് ഡെൽഹി പോലീസ് അതിക്രമിച്ചു കടന്നതിനും എതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. ഇന്ന് രാജ്ഭവനുകൾ ഉപരോധിക്കും. ഡെൽഹിയിൽ ഉള്ള എംപിമാരോട്...








































