Sun, Aug 16, 2026
35 C
Dubai

അറസ്‌റ്റിലായ നേതാക്കൾക്ക് രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല; ജാമ്യം നിഷേധിച്ച് കോടതി

മുംബൈ: ജയിലിൽ കഴിയുന്ന മഹാരാഷ്‌ട്ര ഭരണകക്ഷി പാർട്ടി നേതാക്കളായ നവാബ് മാലിക്, അനിൽ ദേശ്‌മുഖ് എന്നിവർക്ക് രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. ഇരു നേതാക്കൾക്കും മുംബൈയിലെ കോടതി ജാമ്യം നിഷേധിച്ചു. തിരഞ്ഞെടുപ്പിന് ഒരു ദിവസം...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ആം തീയതി

ന്യൂഡെൽഹി: രാജ്യത്ത് പതിനാറാമത് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ആം തീയതി നടക്കും. ജൂലൈ 21ആം തീയതിയാണ് ഫലപ്രഖ്യാപനം നടത്തുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കി. കൂടാതെ രാജ്യസഭാ സെക്രട്ടറി ജനറൽ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ വരാണാധികാരിയാകുമെന്നും,...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡെൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും. നിലവിലെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലെെ 25ന് അവസാനിക്കുന്ന പശ്‌ചാത്തലത്തിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 62 പ്രകാരമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 776 പാർലമെന്റംഗങ്ങളും 4,120 നിയമസഭാംഗങ്ങളും...

മുംബൈയിൽ കെട്ടിടം തകർന്ന് അപകടം; ഒരു മരണം, 16 പേർക്ക് പരിക്ക്

മുംബൈ: ബാന്ദ്ര വെസ്‌റ്റിൽ കെട്ടിടം തകർന്ന് ഒരു മരണം. ശാസ്‌ത്രി നഗറിൽ നടന്ന അപകടത്തിൽ 16 പേർക്ക് പരിക്കേറ്റു. 4 പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി ബിഎംസി അറിയിച്ചു. ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. വെസ്‌റ്റേൺ...

മാദ്ധ്യമ പ്രവര്‍ത്തക സബ നഖ്‌വിക്കെതിരെ കേസെടുത്ത് ഡെല്‍ഹി പോലീസ്

ന്യൂഡെല്‍ഹി: മാദ്ധ്യമ പ്രവര്‍ത്തക സബ നഖ്‌വിക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ ഡെല്‍ഹി പോലീസ്. സബയുടെ സോഷ്യല്‍ മീഡിയ പോസ്‌റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ കഴിഞ്ഞ ദിവസം...

കശ്‌മീരിലെ ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഇന്ത്യ-പാക് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം. അർണിയ സെക്‌ടറിലാണ് ഡ്രോൺ കണ്ടത്. അതിർത്തി രക്ഷ സേന വെടിവച്ചതോടെ ഡ്രോൺ പാക് മേഖലയിലേക്ക് തിരികെ പോയി. ആയുധക്കടത്തിന് വേണ്ടിയാവും ഡ്രോൺ അതിർത്തി...

കോവിഡ് ഇന്ത്യ; 7000 കടന്ന് പ്രതിദിന രോഗബാധ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത്‌ 7,240 പുതിയ കൊറോണ വൈറസ് കേസുകൾ. ഇന്നലെ റിപ്പോർട് ചെയ്‌തതിനേക്കാൾ 40 ശതമാനം കൂടുതൽ കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതുവരെ 4.31 കോടിയിലേറെ...

ഹവാല കേസ്; സത്യേന്ദർ ജെയിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ന്യൂഡെൽഹി: ഹവാല ഇടപാട് കേസിൽ അറസ്‌റ്റിലായ ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്‌നിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സത്യേന്ദര്‍ ജെയ്‌നിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ...
- Advertisement -