യോ​ഗ രാജ്യത്തിനും ലോകത്തിനും സമാധാനം പകരുന്നു; പ്രധാനമന്ത്രി

By Staff Reporter, Malabar News
Ajwa Travels

മൈസൂർ: യോ​ഗ ലോകത്തിന് സമാധാനം പകരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ പശ്‌ചാത്തലത്തിലാണ് പരാമർശം. ഇന്ന് ലോകത്തിന്റെ എല്ലാ ഭാ​ഗത്തും യോഗ പരിശീലിക്കുന്നു. യോഗ നമുക്ക് സമാധാനം പ്രദാനം ചെയ്യുന്നു. യോ​ഗയിൽ നിന്നുള്ള സമാധാനം വ്യക്‌തികൾക്ക് മാത്രമല്ല. അത് രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നു; മോദി പറഞ്ഞു.

എട്ടാമത് അന്താരാഷ്‌ട്ര യോ​ഗ ദിനമായ ഇന്ന് വിപുലമായ പരിപാടികളാണ് രാജ്യത്ത് നടക്കുന്നത്. കർണാടകയിലെ മൈസൂർ പാലസ് ​ഗ്രൗണ്ടിൽ വിപുലമായ യോ​ഗ പരിപാടി നടന്നു. പ്രധാനമന്ത്രിയാണ് ഇതിന് നേതൃത്വം വഹിച്ചത്. യോ​ഗ ലോകത്തിന്റെ ഉൽസവമാണെന്ന് പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടും 25 കോടി പേര്‍ യോഗാ ദിന പരിപാടികളില്‍ പങ്കെടുക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം അറിയിച്ചു.

മനുഷ്യത്വത്തിനായി യോ​ഗ എന്നാണ് ഈ വർഷത്തെ യോ​ഗദിന സന്ദേശം. 2015 ജൂൺ 21 മുതലാണ് അന്താരാഷ്‌ട്ര യോ​ഗ ദിനം ആചരിച്ച് തുടങ്ങിയത്. 2014 സെപ്റ്റംബർ 27ന് ഐക്യരാഷ്‌ട്ര സഭയുടെ 69മത്തെ സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആശയം മുന്നോട്ട് വെക്കുകയായിരുന്നു. ആവശ്യം ഐക്യരാഷ്‌ട്ര സഭയുടെ ജനറൽ അസംബ്ളിയിൽ അംഗീകാരം ലഭിക്കുകയും ചെയ്‌തിരുന്നു.

Read Also: പ്രധാനമന്ത്രി മൂന്ന് സേനാ മേധാവിമാരുമായും ഇന്ന് കൂടിക്കാഴ്‌ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE