അന്താരാഷ്‍ട്ര യോഗ ദിനാചരണം; സംസ്‌ഥാനതല ഉൽഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

By Staff Reporter, Malabar News
loksabha election
Ajwa Travels

തിരുവനന്തപുരം: അന്താരാഷ്‍ട്ര യോഗ ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം ജൂണ്‍ 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. നാളെ രാവിലെ 8 മണിക്കാണ് ഉൽഘാടനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ആയുര്‍വേദ രംഗത്തെ കുലപതിയായ പദ്‌മവിഭൂഷണ്‍ ഡോ. പികെ വാര്യരെ നൂറാം ജൻമ ദിനത്തോടനുബന്ധിച്ച് സംസ്‌ഥാന ആയുഷ് വകുപ്പ് ചടങ്ങിൽവെച്ച് ആദരിക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ‘വീട്ടില്‍ കഴിയാം യോഗയ്‌ക്കൊപ്പം’ (Be at Home, be with Yoga) എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനാചരണ തീം. അന്താരാഷ്‍ട്ര യോഗ ദിനത്തോടനുബന്ധിച്ച് നിരവധി പരിപാടികളാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയുഷ് മിഷന്‍ ആവിഷ്‌ക്കരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. യോഗത്തോണ്‍, വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷ്യല്‍ യോഗ സെഷന്‍, ആയുര്‍യോഗ പദ്ധതി എന്നിവയാണ് പ്രധാന പരിപാടികള്‍.

വിവിധ രോഗങ്ങള്‍ ബാധിച്ചവര്‍ക്കും വിവിധ പ്രായക്കാര്‍ക്കും വിവിധ അവസ്‌ഥകളിൽ ഉള്ളവര്‍ക്കും ശീലിക്കാവുന്ന യോഗയുടെ രീതികള്‍ പരിചയപ്പെടുത്താനാണ് യോഗത്തോണ്‍ സംഘടിപ്പിക്കുന്നത്.

വിക്‌ടേഴ്‌സ് ചാനല്‍ വഴി ജൂണ്‍ 21 മുതല്‍ മൂന്ന് ദിവസങ്ങളിലായി ‘സ്‌പെഷ്യല്‍ യോഗ സെഷന്‍ ഫോര്‍ സ്‌റ്റുഡന്റ്‌സ്‘ പരിപാടി സംപ്രേഷണം ചെയ്യും. രാവിലെ 8.30നും രാത്രി 9 മണിക്കുമാണ് സംപ്രേഷണം.

കൂടാതെ സംസ്‌ഥാനത്തെ എല്ലാ ആയുര്‍വേദ കോളേജുകളും കേന്ദ്രീകരിച്ച്, ആയുര്‍വേദവും യോഗയും ബന്ധപ്പെടുത്തിക്കൊണ്ട് ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ആയുര്‍യോഗ എന്ന പ്രത്യേക പദ്ധതിയും ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെ ആരംഭിക്കുന്നു. ഇതിന് പുറമെ റേഡിയോ, ചാനലുകള്‍, ദൃശ്യമാദ്ധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെയും നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

Most Read: ഒപി ധങ്കറിന്റെ സന്ദർശനം; കർണാലിൽ പ്രതിഷേധവുമായി കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE